ആൻ്റണി രാജുവിൻ്റെ ജട്ടിക്കേസ് 'ആനവാൽ മോതിര'ത്തിലുമുണ്ട്

There is an incident in the movie Aanaval Mothira

Jan 4, 2026 - 14:26
Jan 4, 2026 - 14:32
 0
ആൻ്റണി രാജുവിൻ്റെ ജട്ടിക്കേസ് 'ആനവാൽ മോതിര'ത്തിലുമുണ്ട്

ശിവാകൈലാസ്

തിരുവനന്തപുരം: 'ആനവാല്‍ മോതിരം' എന്ന സിനിമയിൽ ഒരു സംഭവമുണ്ട്. തൊണ്ടിമുതലായ അടിവസ്ത്രം ചെറുതാക്കി മയക്കുമരുന്ന് കേസിൽ പ്രതിയായ വിദേശപൗരനെ ഒരു വക്കീൽ രക്ഷിക്കുന്ന സംഭവം. സിനിമയിലെ വക്കീലിന് ഇന്നത്തെ സാഹചര്യത്തിൽ മുൻ മന്ത്രി ആൻ്റണി രാജുവിനോട് സാദൃശ്യം തോന്നിയാൽ തികച്ചും യാദൃശ്ചികമെന്ന് പറയാനാവില്ല. 

1991 ൽ പുറത്തിറങ്ങിയ 'ആനവാൽ മോതിര'ത്തിൽ അന്വഷണ ഉദ്യോഗസ്ഥനായ സി.ഐ ജെയിംസ് പള്ളിത്തറയായി അഭിനയിച്ചത് ശ്രീനിവാസനായിരുന്നു. ട്രൗസറിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തുന്ന ആല്‍ബര്‍ട്ടോ ആയി അഭിനയിച്ചത് അമേരിക്കന്‍ വംശജനായ നടന്‍ ഗാവിന്‍ ആയിരുന്നു. ആല്‍ബര്‍ട്ടോയുടെ അടിവസ്ത്രത്തില്‍ നിന്നും മയക്കുമരുന്ന് പിടികൂടുകയും കേസ് കോടതിയില്‍ എത്തുമ്പോൾ 15 വയസുകാരന് പോലും പാകമാകാത്ത തരത്തില്‍ തൊണ്ടിമുതലായ ട്രൗസർ ചെറുതാക്കിയാണ് കേസിൽനിന്ന് പ്രതിയെ രക്ഷിക്കുന്നത്.

ആന്റണി രാജുവും വിദേശ പൗരനായ മയക്കുമരുന്ന് കടത്തുകാരൻ ആൻഡ്രോ സർവദോർ സർവലി പിടിക്കപ്പെട്ടപ്പോൾ
തൊണ്ടിമുതലായ അടിവസ്ത്രം വെട്ടിചെറുതാക്കിയാണ് പ്രതിയെ രക്ഷിക്കുന്നത്. 1991 ല്‍ പുറത്തിറങ്ങിയ സിനിമയില്‍ നിന്നും ആശയം ഉള്‍ക്കൊണ്ടാണ് ആന്റണി രാജുവും അടിവസ്ത്രം വെട്ടിചെറുതാക്കിയത് എന്നാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0