റെയിൻബോ ഗ്രൂപ്പ് നിർമ്മിക്കുന്ന ഓ പ്രേമ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി

The shooting of the film Oh Prema, produced by Rainbow Group, has been completed

Nov 21, 2025 - 19:59
 0
റെയിൻബോ ഗ്രൂപ്പ് നിർമ്മിക്കുന്ന ഓ പ്രേമ എന്ന ചിത്രത്തിന്റെ  ചിത്രീകരണം പൂർത്തിയായി

റെയിൻബോ ഗ്രൂപ്പ് നിർമ്മിക്കുന്ന ഓ പ്രേമ എന്ന ചിത്രത്തിന്റെ  ചിത്രീകരണം പൂർത്തിയായി. ഡോക്ടർ സതീഷ് ബാബു കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ഒരുക്കിയിരിക്കുന്നത് ശ്രീഷ് ഹൈമാവത്, ജിത്തു ജയപാൽ എന്നിവർ ആണ്. ഡി ഒ പി ഉമേഷ് കുമാർ എന്നിവരാണ്. 
പ്രഷീബ് നായകനാകുന്ന ഈ ചിത്രത്തിൽ  കലാഭവൻ നാരയണൻ കുട്ടി, റിൻഷാദ്, റഷീദ് മാമുക്കോയ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. പ്രശസ്ത നടൻ ശ്രീ.മാമുക്കോയയുടെ ഇളയ പുത്രനായ  റഷീദ് മാമുക്കോയയുടെ കന്നി ചിത്രം കൂടിയാണിത്. കൊമ്പൻ കാട് കുഞ്ഞാപ്പു  മണവാളനായി വെത്യസ്ഥ കഥാപാത്രമാവുന്നു. പ്രേമ എന്ന ടൈറ്റിൽ കഥാപാത്രത്തെ അശ്വതിയാണ് അവതരിപ്പിക്കുന്നത്. ശ്രീജിത്ത് രവി, നിസാർ മാമുക്കോയ, ഷെജിൻ, ,കാശിനാഥൻ,  സാബു കൃഷ്ണ,വിപിൻ ജോസ്,ചന്ദ്രൻ പട്ടാമ്പി,ചന്ദ്രശേഖരൻ ഗുരുവായൂർ,മഹേഷ്‌ മടിക്ക,ഉണ്ണികൃഷ്ണ പണിക്കർ , അരോഷ്, ശശിധരൻ ,ബഷീർ, മോഹൻദാസ്,ഹസൻ മാഷ് മഞ്ചേരി,അനിൽ,സതീഷ് മാത്തൂർ, ഷിബു അരീക്കോട്,ശ്രേയ, പ്രമിതാകുമാരി,സ്വാതി ജി നായർ,സന ടി പി,ലക്ഷ്മി ദീപ്തി,ശുഭ,ഐശ്വര്യ,ബേബി ആരാധ്യ എന്നിവർ അഭിനയിക്കുന്നു. ജയകൃഷ്ണൻ പെരിങ്ങോട്ടുകുറിശ്ശി എഴുതിയ ഗാനങ്ങൾക്ക്  ഷൈൻ വെങ്കിടംങ്ങ് ഈണം പകർന്നിരിക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0