തീവ്ര വോട്ടർപട്ടിക പരിഷ്‌കാരം നടപടികളുടെ സമയപരിധി ഒരാഴ്ച കൂടി നീട്ടിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

The deadline for the radical electoral roll reform process has been extended by a week, Chief Electoral Officer Ratan U Khelkar said

Nov 30, 2025 - 19:56
 0
തീവ്ര വോട്ടർപട്ടിക പരിഷ്‌കാരം നടപടികളുടെ സമയപരിധി ഒരാഴ്ച കൂടി നീട്ടിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

തീവ്ര വോട്ടർപട്ടിക പരിഷ്‌കാരം നടപടികളുടെ സമയപരിധി ഒരാഴ്ച കൂടി നീട്ടിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ. ഫോം പൂരിപ്പിച്ചു സമർപ്പിക്കണ്ടേ അവസാന തിയതി ഡിസംബർ പതിനൊന്ന് വരെയാണ് നീട്ടിയത്. എസ്ഐആർ സമയപരിധി നീട്ടണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികളും ബൂത്ത് ലെവൽ ഓഫീസർമാരും അടക്കമുള്ള ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കമ്മീഷൻ തീരുമാനം.
കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്ന തീയതിയും മാറ്റി. നേരത്തെ ഡിസംബർ 9-ന് പ്രസിദ്ധീകരിക്കാനിരുന്ന കരട് പട്ടിക ഇനി ഡിസംബർ 16-ന് പ്രസിദ്ധീകരിക്കും. കരടു വോട്ടർപട്ടിക സംബന്ധിച്ച പരാതികൾ കേട്ട് പരിഹാര നടപടികൾ പൂർത്തിയാക്കിയ ശേഷം അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 14-ന് പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0