ശബരിമല സ്വര്‍ണ മോഷണക്കേസിൽ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന് ജാമ്യം നിഷേധിച്ച് വിജിലന്‍സ് കോടതി
The Vigilance Court has denied bail to former Devaswom Board President A. Padmakumar in the Sabarimala gold theft case
ശബരിമല സ്വര്‍ണ മോഷണക്കേസിൽ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന് ജാമ്യം നിഷേധിച്ച് വിജിലന്‍സ് കോടതി. ദേവസ്വം ബോർഡിന്റെ മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന് ജാമ്യം നൽകിയാൽ സാക്ഷികളെയും തെളിവുകളെയും ബാധിക്കാമെന്ന് പ്രോസിക്യൂഷൻ വാദം അവതരിപ്പിച്ചതിനാലാണ് തീരുമാനം. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നേരത്തേ അറസ്റ്റിലായവരുടെ മൊഴികളെല്ലാം പത്മകുമാറിനെതിരായിരുന്നു. മുരാരി ബാബു മുതല്‍ എന്‍ വാസു വരെയുള്ള പ്രതികള്‍ പത്മകുമാറിനെതിരെ മൊഴി നല്‍കി. പത്മകുമാര്‍ പറഞ്ഞിട്ടാണ് സ്വര്‍ണം ചെമ്പാക്കി ഉത്തരവിറക്കിയതെന്നാണ് ഇവരുടെ മൊഴികളിലുള്ളത്. പത്മകുമാറിന്റെ സാമ്പത്തിക സ്രോതസ്സുകളടക്കം എസ്ഐടി വിശദമായി അന്വേഷിച്ചിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











