പാർവതി അയ്യപ്പൻ സ്മാരക നാരി ശക്തി അവാർഡ് സോഷ്യൽ ആക്റ്റീവിസ്റ്റ് ഇ.കെ നുസ്രത്ത് ജഹാൻ സ്വീകരിച്ചു
The Parvathy Ayyappan Memorial Nari Shakti Award was received by social activist EK Nusrat Jahan
സാമൂഹിക മുന്നേറ്റ മുന്നണി ഏർപ്പെടുത്തിയ പാർവതി അയ്യപ്പൻ സ്മാരക നാരി ശക്തി അവാർഡ് സോഷ്യൽ ആക്റ്റീവിസ്റ്റ് ഇ.കെ നുസ്രത്ത് ജഹാൻ സ്വീകരിച്ചു. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് നുസ്രത് ജഹാന് അവാർഡ് കൈമാറി. സംസ്കാരിക രംഗത്ത് ധീരമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ച ഡോ: നുസ്റത്ത് ജഹാൻ ഇ കെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമാണ്. സാമൂഹിക മുന്നേറ്റ മുന്നണിയുടെ വാർഷികാഘോഷ പരിപാടിയോടനുബന്ധിച്ചാണ് അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചത്. ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിലായിരുന്നു അവാർഡ് ദാന ചടങ്ങ്.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











