കേരളത്തിലെ ദേശീയപാത 66 2026 ഓഗസ്റ്റ് 31 നകം പൂർത്തിയാകുമെന്ന് കേന്ദ്രം സ്ഥിരീകരിച്ചു.
The Center has confirmed that the National Highway 66 in Kerala will be completed by August 31, 2026
കേരളത്തിലെ ദേശീയപാത 66 2026 ഓഗസ്റ്റ് 31 നകം പൂർത്തിയാകുമെന്ന് കേന്ദ്രം സ്ഥിരീകരിച്ചു. ദേശീയപാത 66 ആറുവരിപ്പാതയുടെ 444 കിലോമീറ്റർ ആറുവരിപ്പാത പ്രവൃത്തി പൂർത്തിയായതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ ചേർന്ന ദേശീയപാത അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സാങ്കേതിക കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ ദേശീയപാതാ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രി നിർദേശിച്ചു. ദേശീയപാതാ അതോറിറ്റി നല്ല പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെങ്കിലും ചില മേഖലകളില്‍ സ്തംഭനമുണ്ട്. വടകര, തുറവൂര്‍, തിരുവനന്തപുരം ഉള്‍പ്പെടെ ചില സ്ഥലങ്ങളിലെങ്കിലും പ്രവൃത്തി മന്ദഗതിയിലാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













