"സമ്പൂർണ്ണ അഴിമതി രഹിത സൗജന്യ വെള്ളവുംവെളിച്ചവും " യു.ഡി.എഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തണം -സോഷ്യലിസ്റ്റ് കളക്ടീവ്
"സമ്പൂർണ്ണ അഴിമതിരഹിത സൗജന്യ വെള്ളവും വെളിച്ചവും " യു ഡി എഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തണം- സോഷ്യലിസ്റ്റ് കളക്റ്റീവ്
തിരുവനന്തപുരം: സോഷ്യലിസ്റ്റ് കളക്റ്റീവിൻ്റെ ഒരു വിഭാഗം പ്രവർത്തകർ അഡ്വ. ആർ. റ്റി. പ്രദീപിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ്സിൽ ചേർന്നത് സോഷ്യലിസ്റ്റ് ആശയഗതിയെ മുൻനിറുത്തിയുള്ള അഴിമതി - കോർപ്പറേറ്റ് വിരുദ്ധ പോരാട്ടത്തിൻ്റെ ഭാഗമായിട്ടാണ്. ശ്രീ രാഹുൽ ഗാന്ധി നടത്തുന്ന കോർപ്പറേറ്റ് അഴിമതിക്കെതിരായിട്ടുള്ള പോരാട്ടങ്ങൾക്ക് കോൺഗ്രസ് സംഘടനാപരമായ പിൻ ബലം നൽകുന്നില്ല എന്നുള്ളത് വസ്തുതാപരമാണ്. അധികാരത്തിനു വേണ്ടിയുള്ള കിട മൽസരം ഒഴിവാക്കി സോഷ്യലിസ്റ്റ് അഴിമതി വിരുദ്ധ പ്രസ്ഥാനമായി കോൺഗ്രസ് പുനർജനിച്ചാൽ മാത്രമേ മോഡിയും സംഘപരിവാറുമുയർത്തുന്ന മതവിദ്വേഷ രാഷ്ട്രീയത്തെ നേരിടുവാൻ സാധിക്കുകയുള്ളു. സോഷ്യലിസ്റ്റ് കളക്റ്റീവ് കേരളത്തിൽ മുന്നോട്ടുവച്ച "സമ്പൂർണ്ണ അഴിമതിരഹിത സൗജന്യ വെള്ളവും വെളിച്ചവും " ഒരു നിശ്ചിത അളവിൽ വാസഗൃഹങ്ങൾക്ക് ലഭ്യമാക്കണം എന്ന മുദ്രാവാക്യം യു ഡി എഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തണം. യുഡിഎഫ് അധികാരത്തിൽ വന്നാൽ "സീറോ ഡോളറിസ്റ്റ് കറപ്ഷൻ" ആയിരിക്കണം സർക്കാരിൻ്റെ അടിസ്ഥാന തത്വം. സോഷ്യലിസ്റ്റ് കളക്റ്റീവിൻ്റെ സംസ്ഥാന വൈസ്പ്രസിഡൻ്റ് എൻ.ആർ സി നായരുടെ അദ്ധ്യക്ഷതയിൽ നെയ്യാറ്റിൻകരയിൽ കൂടിയ യോഗം സംസ്ഥാന സെക്രട്ടറി അഡ്വ. ഇരുമ്പിൽ വിജയൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അഡ്വ. ആർ. റ്റി.പ്രദീപ്, ഡോ. സി.വി. ജയകുമാർ, പേ യാഡ് ലോറൻസ്, എ.പി.ജിനൻ, കോവളം സജിത്, കാരോട് പത്മകുമാർ, തിരുമംഗലം സന്തോഷ്, നെല്ലിമൂട് ശ്രീകുമാർ, ഊരൂട്ടമ്പലം കൃഷ്ണൻ നായർ, കിളിയൂർ ആൽബിൻ, കമുകിൻകോട് സുരേഷ്, ധനുവച്ചപുരം ഭുവനേന്ദ്രൻ,ബർണാർഡ് ആൻ്റണി, ആറാലുമൂട് ഷിബു, ശശിധരൻ നായർ എന്നിവർ സംസാരിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













