സ്ക്കൂൾ പ്രവേശനോത്സവം: സവിശേഷ ബാല്യങ്ങളുമായി ജില്ലാ കളക്ടർ ആനി ജൂല തോമസ്.

Jun 1, 2026 - 20:35
Jun 1, 2026 - 20:45
 0
സ്ക്കൂൾ പ്രവേശനോത്സവം: സവിശേഷ ബാല്യങ്ങളുമായി ജില്ലാ കളക്ടർ ആനി ജൂല തോമസ്.

സ്ക്കൂൾപ്രവേശനോത്സവം:സവിശേഷബാല്യങ്ങളുമായി കൈകോര്‍ത്ത് ജില്ലാ കലക്ടര്‍ - ആനി ജൂല തോമസ്

കൊല്ലം:അറിവിന്റെ ലോകത്തേക്ക് ‘സവിശേഷബാല്യങ്ങളെ’ കൈപിടിച്ചാനയിച്ച് ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്. വേറിട്ടമനസുകളുമായി ജനിച്ചുവളരുന്ന കുട്ടികള്‍ക്കായുള്ള വിദ്യാലയങ്ങളിലെത്തി പുതുഅധ്യയനവര്‍ഷത്തിന് മൂല്യവത്തായ തുടക്കമിടുകയായിരുന്നു ജില്ലാ കലക്ടര്‍. പഴയാറ്റിന്‍കുഴി വിമലഹൃദയ സ്‌പെഷ്യല്‍ സ്‌കൂള്‍, പനയം ബഡ്സ് സ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രവേശനോത്സവമാണ് ഉദ്ഘാടനം ചെയ്തത്.മാനസിക-ബൗദ്ധികവെല്ലുവിളികള്‍നേരിടുന്നകുട്ടികളെ മുഖ്യധാരയിലെത്തിക്കുക സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് ഓര്‍മിപ്പിച്ച് കുട്ടികളുമായി സ്‌നേഹം പങ്കിട്ടു, അവര്‍ക്ക് ആത്മവിശ്വാസവും പകര്‍ന്നു. കുട്ടികളെ സ്വയംപര്യാപ്തരാക്കുന്നതില്‍ സ്‌പെഷ്യല്‍ സ്‌കൂളുകള്‍ വഹിക്കുന്നപങ്ക് വിലമതിക്കാനാകാത്തതാണ് എന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

സിസ്റ്റര്‍ ഉഷ മേരി, പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനിത വിജയന്‍ എന്നിവര്‍ ഇരു ചടങ്ങുകളില്‍ അധ്യക്ഷരായി. വിമല ഹൃദയ സ്‌പെഷ്യല്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ എല്‍ ജെസ്സമ്മ, ഡി ഇ ഒ അഖില സി ഉദയന്‍, പി ടി എ അധ്യക്ഷന്‍ ഇസ്മായില്‍കുഞ്ഞ്, പനയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഓഷിലകുമാരി, സ്ഥിരം സമിതി അധ്യക്ഷന്‍ സുധീഷ് കബൂത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു, രക്ഷിതാക്കള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0