റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർ.എസ്.പി - ലെഫ്റ്റ് ) കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് നേതാക്കൾ

Feb 3, 2026 - 22:06
Feb 4, 2026 - 07:52
 0
റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർ.എസ്.പി - ലെഫ്റ്റ് ) കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് നേതാക്കൾ

റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർ.എസ്.പി - ലെഫ്റ്റ് ) കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് നേതാക്കൾ

തിരുവനന്തപുരം: ഇടത് മനോഭാവമുള്ള വിവിധ സംഘടനകളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർ.എസ്.പി - ലെഫ്റ്റ് ) കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ശശികുമാർ ചെറുകോൽ പറഞ്ഞു.

കോവൂർ കുഞ്ഞുമോൻ എം.എൽ.എ നേതൃത്വം നൽകുന്ന ആർ.എസ്.പി ( ലെനിനിസ്റ്റ് ) യും സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.കൂടാതെ, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളിൽ യാതൊരു പ്രാതിനിധ്യവും ലഭിക്കാത്ത ചെറു പാർട്ടികളും ആർ.എസ്.പി ( ലെഫ്റ്റ് ) യുമായി സഹകരിക്കും. യോഗത്തിൽ (ഗുഗിൾ ) അസിസ്റ്റൻ്റ് സെക്രട്ടറി അഡ്വ.കെ.കെ.ജയരാജ് അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ ചെമ്പകശ്ശേരി ചന്ദ്രബാബു (തിരുവനന്തപുരം), കെ.രാധാകൃഷ്ണ പണിക്കർ (കൊല്ലം), വർഗ്ഗീസ് പി.ചെറിയാൻ (എറണാകുളം), പി.ടി. കണ്ണൻ (തൃശ്ശൂർ), ഷൈൻ കുമാർ (ഇടുക്കി), സിബിച്ചൻ (ആലപ്പുഴ), ഷാഫി (കോട്ടയം ) ജേക്കബ് വെളുത്താൻ, മണികണ്ഠൻ നെടുമങ്ങാട്,ശശികല മൈനാഗപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0