രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ലൈംഗിക പീഡന ആരോപണം
Rahul Mangkootatil accused of sexual harassment again
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ലൈംഗിക പീഡന ആരോപണം. ബംഗളൂരുവിൽ താമസിക്കുന്ന ഇരുപത്തിമൂന്നുകാരി കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കി. രാഹുൽ ഗാന്ധി,പ്രിയങ്ക ഗാന്ധി,കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എന്നിവര്‍ക്കാണ് യുവതി പരാതി നല്‍കിയത്.
കെപിസിസി നേതൃത്വം പരാതി പൊലീസ് മേധാവിക്ക് കൈമാറി. ഇതോടെ ബുധനാഴ്ച കോടതി പരിഗണിക്കാനിരിക്കുന്ന രാഹുലിൻ്റെ ജാമ്യാപേക്ഷ നിർണായകമായി. പുതിയ പരാതി കൂടി വന്നതോടെ കോണ്‍ഗ്രസ് നേതൃത്വം കൂടുതൽ സമ്മർദ്ദത്തിലായിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് രാഹുൽ യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. വിവാഹം കഴിക്കുമെന്ന് ഉറപ്പായ ശേഷം യുവതി നാട്ടിലെത്തിയപ്പോള്‍ കാണാനായി രാഹുല്‍ മാങ്കൂട്ടത്തില്‍ സുഹൃത്തുമായി എത്തി. അവിടെവച്ച് പുറത്തേക്ക് പോയിവരാമെന്നു പറഞ്ഞ് യുവതിയെ കാറില്‍ ഒരു ഹോം സ്റ്റേയില്‍ കൊണ്ടു പോയി അതിക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











