ആർ.എസ്.പി - ലെനിനിസ്റ്റ് -സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി പി.ടി.ശ്രീകുമാറും പ്രവർത്തകരും പാർട്ടി വിട്ടു.

Mar 25, 2026 - 11:09
Mar 25, 2026 - 12:18
 0
ആർ.എസ്.പി - ലെനിനിസ്റ്റ് -സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി പി.ടി.ശ്രീകുമാറും പ്രവർത്തകരും പാർട്ടി വിട്ടു.

ആർ.എസ്.പി.( ലെനിനിസ്റ്റ് ) സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി പി.ടി.ശ്രീകുമാറും പ്രവർത്തകരും പാർട്ടി വിട്ടു.

കൊല്ലം: റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി - ലെനിനിസ്റ്റ് (ആർ.എസ്.പി.എൽ) സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി പി.ടി.ശ്രീകുമാറും പ്രവർത്തകരും പാർട്ടി വിട്ടു. യു.ഡി.എഫുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് തീരുമാനം.സംസ്ഥാന പ്രവർത്തക കൺവെൻഷൻ ഉടൻ കോട്ടയത്ത് നടക്കും.പാർട്ടിക്ക് പുതിയ പേരും ചിഹ്നവും ഉണ്ടാവും.ആർ.എസ്.പി. ലെനിനിസ്റ്റ് എൽ.ഡി.എഫുമായി സഹകരിച്ച് പ്രവർത്തിക്കാൻ തുടങ്ങിയിട്ട് 10 വർഷമായി.എന്നാൽ ഇടത് മുന്നണിയിൽ പാർട്ടിക്ക് ഘടകകക്ഷി എന്ന അംഗീകാരം കിട്ടിയില്ല. മന്ത്രി സ്ഥാനം പലർക്കും രണ്ടര വർഷം വച്ച് വീതം നൽകുമ്പോഴും പാർട്ടിയെ മുന്നണി അവഗണിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ തികഞ്ഞ പരാജയമായിരുന്നു.പാർട്ടിക്ക് അർഹമായ സ്ഥാനമാനങ്ങൾ നേടിയെടുക്കുന്നതിലും അദ്ദേഹം പരാജയപ്പെട്ടു.സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രവർത്തകർ പാർട്ടി വിട്ടു കഴിഞ്ഞു.നോമിനേഷൻ കൊടുക്കാൻ പോലും കോവൂർ കുഞ്ഞുമോനോടൊപ്പം സ്വന്തം പാർട്ടിക്കാർ പോലും ഇല്ലായിരുന്നു. അദ്ദേഹം പാർട്ടി പ്രവർത്തകരോട് കാണിച്ച നിസ്സംഗത കുന്നത്തൂരിൽ പാർട്ടി പ്രവർത്തകർ തിരിച്ചു കാണിക്കുമെന്നും പി.ടി.ശ്രീകുമാർ പറഞ്ഞു.സംസ്ഥാന കൺവെൻഷനിൽ പുതിയ പാർട്ടി, മുന്നണി പ്രഖ്യാപനവും ഉണ്ടാവും.മറ്റു രാഷ്ട്രീയ പാർട്ടികളിലെ സമാന ചിന്താഗതിക്കാരായ നേതാക്കളുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും എല്ലാ ജില്ലകളിലും പുതിയ പാർട്ടിയുടെ കമ്മിറ്റികൾ രൂപീകരികരണവും നടക്കുന്നുണ്ടെന്നും പി.ടി.ശ്രികുമാർ പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0