പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ

Prime Minister Narendra Modi in Kerala

Jan 23, 2026 - 10:56
 0
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ


പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ. രാവിലെ 10.30-ഓടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയത്. ഗവർണർ രാജേന്ദ്ര ആർലറേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ ചേർന്ന് വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിച്ചു.  വിമാനത്താവളത്തിൽ നിന്ന് റോഡ് ഷോ ആയി പുത്തരിക്കണ്ടം മൈതാനത്തേക്ക് സ്വീകരിച്ചു. തിരുവനന്തപുരം നഗരസഭാ ഭരണം ബിജെപി പിടിച്ചെടുത്ത് ആഴ്ചകൾക്ക് ശേഷമാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം, തറക്കല്ലിടൽ, ഫ്ളാഗ് ഓഫ് എന്നിവ അദ്ദേഹം നിർവഹിക്കും. രാവിലെ 10.30ന് തിരുവനന്തപുരം താംബരം, തിരുവനന്തപുരം ഹൈദരാബാദ്, നാഗർകോവിൽ മംഗളൂരു അമൃത് ഭാരത് ട്രെയിനുകൾ, ഗുരുവായൂർ തൃശൂർ പാസഞ്ചർ എന്നിവ ഫ്ളാഗ് ഓഫ് ചെയ്യും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0