മഴക്കെടുതിയില്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കുന്നതില്‍ സർക്കാരിന് ജാഗ്രത ഉണ്ടായില്ലെന്ന് പിണറായി വിജയൻ
Pinarayi Vijayan said that the government was not careful in taking necessary precautions in the rainstorm
മഴക്കെടുതിയില്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കുന്നതില്‍ സർക്കാരിന് ജാഗ്രത ഉണ്ടായില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മഴ നന്നായി പെയ്തതിന് ശേഷമാണ് അലേര്‍ട്ടുകള്‍ ഉണ്ടായതെന്നും പിണറായി വിജയന്‍ പറഞ്ഞു. ദുരന്തമുഖത്ത് ജനം പകച്ചുനില്‍ക്കുകയാണെന്നും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതില്‍ ഉണ്ടാകുന്ന വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാതെ നില്‍ക്കാന്‍ കഴിയില്ല. പുഴയില്‍ കാണാതായവരെ കണ്ടെത്തുന്നതിലും കാലതാമസം ഉണ്ടായി. ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ ആംബുലന്‍സ് പോലും ഒരുക്കാതെ കൊണ്ടുപോയത് വീഴ്ച മാത്രമല്ല, അനാദരവ് ആണെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. കടലില്‍ ആളുകളെ കാണാതായി ഒരാഴ്ച പിന്നിടുന്നു. ഇതുവരെ അവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. എല്ലാവരും ഒന്നിച്ചുനില്‍ക്കേണ്ട സമയമാണിത്. ഇപ്പോഴത്തെ മുഖ്യമന്ത്രി ഭാവനയില്‍ കാര്യങ്ങള്‍ പറയുന്നു. അതിനെയാണ് നുണ എന്ന് പറയുന്നതെന്നും പിണറായി വിജയന്‍ പരിഹസിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











