മൂന്നാം തവണയും കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍, മണിശങ്കര്‍ അയ്യരുടെ പ്രസ്താവന വിവാദത്തില്‍
Pinarayi Vijayan, the Chief Minister of Kerala for the third time
മൂന്നാം തവണയും കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ തെരഞ്ഞെടുക്കപ്പെടുമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ പ്രസ്താവന വിവാദത്തില്‍. പിണറായി വിജയന്‍ ഭരണം നിലനിര്‍ത്തുമെന്ന് പറഞ്ഞതിന് പിന്നാലെ അയ്യര്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് കോണ്‍ഗ്രസിനുള്ളില്‍ നിന്നുയരുന്നത്. കുറച്ചുവര്‍ഷങ്ങളായി മിസ്റ്റര്‍ മണിശങ്കര്‍ അയ്യര്‍ക്ക് കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമില്ല, അദ്ദേഹം സംസാരിക്കുന്നതും എഴുതുന്നതും പൂര്‍ണമായും സ്വന്തം നിലയിലാണ് എന്നാണ് പവന്‍ ഖേര പോസ്റ്റിലൂടെ വ്യക്തമാക്കി. പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നാണ് അയ്യര്‍ പറഞ്ഞത്. വിജയന്‍ ഉദ്ഘാടനം ചെയ്ത് വിഷന്‍ 2031 വികസനവും ജനാധിപത്യവും എന്ന അന്താരാഷ്ട്ര സെമിനാറില്‍ സംസാരിക്കുകയായിരുന്നു അയ്യര്‍.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













