കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട് : വിജയനേട്ടത്തിൽ രാഹുൽ ഗാന്ധി

Opposition leader VD Satheesan responded that the reason for the victory is the Tea UDF

Dec 13, 2025 - 21:02
 0
കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട് : വിജയനേട്ടത്തിൽ  രാഹുൽ ഗാന്ധി

കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട് എന്നാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. ഈ ഫലം കോൺഗ്രസിൽ വളർന്നുവരുന്ന ആത്മവിശ്വാസത്തിന്റെ വ്യക്തമായ സൂചനയാണ്. നിര്ണായകവും ശക്തവുമായ    ജാൻവിധിയാണിതെന്നും അദ്ദേഹം പ്രതികരിച്ചു. വിജയത്തിന് കാരണം ടീ യുഡിഎഫ് എന്ന് പ്രതിപക്ഷ നേതാവ്  വി ഡി സതീശൻ പ്രതികരിച്ചു. അട്വ സണ്ണി ജോസഫ് കെപിസിസി ചുമതയേറ്റത്തിന് ശേഷം നടക്കുന്ന ആദ്യ  തിരഞ്ഞെടുപ്പാണിത്. നിരവധി വിവാദങ്ങളിലൂടെ പാർട്ടി കടന്നുപോകുമ്പോഴും കൃത്യമായ പ്രചാരണം നടത്താൻ കോൺഗ്രെസ്സ്സിന് സാദിച്ചുവെന്നത് വിജയത്തിന്റെ പ്രധാന ഘടകമാണ്. കേരളത്തിൽ അധികാരമാറ്റത്തിന് ജനം ആഗ്രഹിക്കുന്നു എന്ന് വ്യക്തമാവുന്ന ജനവിധിയാണ് ഉണ്ടായിരിക്കുന്നത്. സ്വന്തം തട്ടകത്തിൽപോലും സീറ്റുകൾ നഷ്ടമായ ഇടതുപക്ഷം നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ പ്രതിരോധത്തിലാവുമെന്ന് വ്യക്തമാണ്. തിരുത്തി മുന്നോട്ട് പോകുമെന്ന് ഇടതുനേതാക്കൾ പ്രതികരിച്ചപ്പോൾ കേരളത്തിലെ അധികാരമാറ്റത്തിന് കോൺഗ്രസ് മുന്നൊരുക്കം നടത്തിയെന്ന് വ്യക്തമാക്കുകയാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ഈ മിന്നും വിജയം. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0