രാധേശ്യാം വി ആദ്യമായി സംവിധാനം ചെയ്യുന്ന മധുര കണക്ക് ഡിസംബർ നാലിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു
"Madhurat Kanku" is the first directorial venture of Radheshyam V, a production controller of several films and a member of the FEFKA Executive Union Governing Committee.
നിരവധി ചിത്രങ്ങളുടെ പ്രൊഡക്ഷൻ കൺട്രോളറും,ഫെഫ്ക എക്സിക്യൂട്ടീവ് യൂണിയൻ ഭരണസമിതി അംഗവുമായ രാധേശ്യാം വി ആദ്യമായി സംവിധാനം ചെയ്യുന്ന " മധുര കണക്ക് '' ഡിസംബർ നാലിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. ഹരീഷ് പേരടി, ഇന്ദ്രൻസ്, ഹരീഷ് കണാരൻ, സെന്തിൽ കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ വിഷ്ണു പേരടി,പ്രദീപ് ബാല,രമേഷ് കാപ്പാട്, ദേവരാജ്,പ്രശാന്ത് കാഞ്ഞിരമറ്റം, ബെൻ, രത്നാകരൻ,ഹരി മാധവ്,മനു സി കണ്ണൂർ, പീമിഷ്,നിഷാ സാരംഗ്, സനൂജ, ആമിനാ നിജാം,കെ പി ഏ സി ലീല,രമാദേവി തുടങ്ങിയവരും അഭിനയിക്കുന്നു.
ഹരിഷ് പേരടിയുടെ മകൻ വിഷ്ണു പേരടി , ഹരി എന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹരീഷ് പേരടി പ്രൊഡക്ഷൻസ്, എൻ എം മൂവീസ് എന്നീ ബാനറിൽ ഹരീഷ് പേരടി,നസീർ എൻ എം എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ഐസക്ക് നിർവ്വഹിക്കുന്നു. എ ശാന്തകുമാർ കഥ, തിരക്കഥ,സംഭാഷണമെഴുതുന്നു. സന്തോഷ് വർമ്മ, നിഷാന്ത് കൊടമന എന്നിവർ എഴുതിയ വരികൾക്ക് പ്രകാശ് അലക്‌സ് സംഗീതം പകരുന്നു.
ഹരിശങ്കർ,ജാസി ഗിഫ്റ്റ്,നിത്യ മാമ്മൻ എന്നിവരാണ് ഗായകർ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













