രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചുവെന്ന ആരോപണത്തിന്റെ വിശദമായ ഓഡിയോ ചാറ്റ് പുറത്തുവന്നു

MLA Rahul Mankootathil is in trouble again in the sex allegation case

Nov 24, 2025 - 21:58
 0
രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചുവെന്ന ആരോപണത്തിന്റെ  വിശദമായ ഓഡിയോ ചാറ്റ് പുറത്തുവന്നു

രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചുവെന്ന ആരോപണം ശരിവെയ്ക്കുന്ന വാട്സാപ്പ് ചാറ്റിലെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. മാധ്യമങ്ങൾ പരാതി ഇല്ലാത്ത ഗര്‍ഭച്ഛിദ്രത്തെക്കുറിച്ചാണ് പറയുന്നതെന്നും ഈ നാട്ടിലെ ഏതെങ്കിലും പൊലീസ് സ്റ്റേഷനിൽ തനിക്കെതിരെ പരാതിയുണ്ടോ എന്നുമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. പെണ്‍കുട്ടിയെ ഗര്‍ഭധാരണത്തിനും ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിക്കുന്ന ഓഡിയോ ചാറ്റ് ആണ് പുറത്തുവന്നത്. താൻ ഗർഭിണിയാണെന്നും ഗർഭച്ഛിദ്രത്തിന് മാനസികമായി ഒരുക്കമല്ലെന്നും ഇരുവരും വൈകാരിക ബന്ധം ഉണ്ടായിട്ടുണ്ടെന്ന്  യുവതി രാഹുലിനോട് പറയുന്ന ചാറ്റും പുറത്തുവന്നിട്ടുണ്ട്. കുട്ടിവേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലാണ് നിര്‍ബന്ധം പിടിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയോട് പരിഹാസത്തോടെയും ക്രൂരമായും പ്രതികരിക്കുന്ന രാഹുല്‍മാങ്കൂട്ടത്തിന്റേത് എന്ന് പറയുന്ന ശബ്ദരേഖയും കേള്‍ക്കാം.പുറത്തുവന്ന ശബ്ദരേഖ പ്രകാരം ഇതില്‍ പറയുന്ന ആള്‍ യുവതിയോട് ഗുരുതരമായ കുറ്റം ചെയ്തുവെന്ന് വ്യക്തമാണ്. യുവതി മൊഴി നല്‍കാന്‍ തയ്യാറായാല്‍, രാഹുൽ നിയമകുരുക്കിലാവും എന്നത് തീർച്ചയാണ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0