എൽ.ഡി.എഫ്. അധികാരത്തിലെത്തേണ്ടത് നാടിനാവശ്യം: ആർ.എസ്.പി ( ലെഫ്റ്റ് )
എൽ.ഡി.എഫ്. അധികാരത്തിലെത്തേണ്ടത് നാടിനാവശ്യം: ആർ.എസ്.പി.( ലെഫ്റ്റ് )
കൊല്ലം: സംസ്ഥാനത്ത് എൽ.ഡി.എഫ്.വീണ്ടും അധികാരത്തിലെത്തേണ്ടത് നാടിൻ്റെ ആവശ്യമാണന്ന് റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർ.എസ്.പി - ലെഫ്റ്റ് ) ജില്ലാ കമ്മിറ്റി അറിയിച്ചു. എല്ലാ മേഖലയിലും ഈ സർക്കാരിൻ്റെ കാലത്ത് വൻ വികസന പദ്ധതികളാണ് നിലവിൽ വന്നത്.ഭരണ സംവിധാനവും അധികാര വികേന്ദ്രീകരണവും എല്ലാ വിഭാഗം ജനങ്ങളുടേയും ജീവിതത്തിന് മുന്നേറ്റമായതും എൽ.ഡി.എഫിന് തുടർ ഭരണമുണ്ടാവുമെന്ന് യോഗം അറിയിച്ചു.സംസ്ഥാന സെക്രട്ടറി ശശികുമാർ ചെറുകോൽ ഉത്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി ചെമ്പകശ്ശേരി ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.കെ.ജയരാജ്, ജേക്കബ് വെളുത്താൻ, ശശികല എസ്.ആശ്രാമം, വിപിൻ മുഖത്തല, കല്ലട സുനിൽ കുമാർ, ജോർജ് മാത്യുപടപ്പക്കര, പൂയപ്പള്ളി എസ്.ദിവാകരൻ, എം.ആർ.കൃഷ്ണൻകുട്ടി ,സുലൈമാൻ റാവുത്തർ എന്നിവർ പ്രസംഗിച്ചു.
ജില്ലയിലെ നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിന് വേണ്ടി പ്രചരണ പരിപാടികൾ ആരംഭിച്ചുവെന്നും ആർ.എസ്.പി ( ലെഫ്റ്റ് ) ജില്ലാ പ്രവർത്തകയോഗം അറിയിച്ചു
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













