കാർത്തികപ്പള്ളി താലൂക്ക് ലൈബ്രററി കൗൺസിൽ സെമിനാർ നടത്തി

Feb 15, 2026 - 09:08
 0

കാർത്തികപ്പള്ളിതാലൂക്ക് ലൈബ്രറി കൗൺസിൽ സെമിനാർ നടത്തി

ആലപ്പുഴ:കാർത്തികപ്പള്ളി:താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ 'ഇന്ത്യൻ റിപ്പബ്ലിക്കിന് ഇന്ത്യയോട് പറയാനുള്ളത് '  എന്ന വിഷയത്തിൽ സെമിനാർ നടത്തി. സംസ്ഥാന ലൈബ്രറി കൗൺസിൽ  എക്സിക്യൂട്ടീവ് അംഗം ഡോ.പി.കെ.ഗോപൻ വിഷയം അവതരിപ്പിച്ചുകൊണ്ട് സെമിനാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജി.സന്തോഷ്കുമാർ അധ്യക്ഷനായി. താലൂക്കിലെ വിവിധ ഗ്രന്ഥശാല ഭരണസമിതികളിൽ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ

ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.രഘുപ്രസാദ് ആദരിച്ചു. വായനാ മത്സരത്തിൽ പങ്കെടുത്ത് 1,2,3 സ്ഥാനങ്ങൾ ലഭിച്ച 15 കുട്ടികൾക്ക് ക്യാഷ് അവാർഡും പ്രശസ്തി പത്രവും പുസ്തകങ്ങളും സമ്മാനിച്ചു. ജില്ലാ പഞ്ചായത്തംഗം ജോൺതോമസ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ടി.എസ്.താഹ, ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അമ്പിളിക്കല, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ.നമ്പി, വൈസ് പ്രസിഡന്റ് കെ.കെ.അനിൽകുമാർ, ജോയിന്റ് സെക്രട്ടറി എൻ.രാമചന്ദ്രൻനായർ, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.വിജയകുമാർ, എസ്.സഞ്ജയ്നാഥ്, എം.പ്രതാപൻ,ആർ. ഷൈനി, ജില്ലാ കൗൺസിൽ അംഗങ്ങളായ ആർ.ശങ്കരപ്പിള്ള, പി.ഗോപാലൻ, മേഖലാ കൺവീനർമാരായ എ.സന്തോഷ്, എസ്.സദാശിവൻനായർ, ആർ.രാജ്മോഹൻ,പി. എസ്.ബിമൽറോയ് എന്നിവർ സംസാരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0