ട്രേഡ് യൂണിയൻ രാഷ്ട്രീയം മാറും; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് ഭേദഗതി പാർലമെൻ്റ് പാസ്സാക്കി
ട്രേഡ് യൂണിയൻ രാഷ്ട്രീയം മാറും; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് ഭേദഗതി ബിൽ പാർലമെന്റ് പാസാക്കി.
ന്യൂഡൽഹി: തൊഴിലാളി മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ, 2026 പാർലമെന്റ് പാസാക്കി. ഹ്രസ്വമായ ചർച്ചയ്ക്ക് ശേഷം ലോക്സഭയും രാജ്യസഭയും ബിൽ അംഗീകരിച്ചു. ലോക്സഭയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ബിൽ അവതരിപ്പിച്ച് പാസാക്കിയതിനു പിന്നാലെ രാജ്യസഭയിലും ഇത് അംഗീകാരം നേടി
1926 ലെ ട്രേഡ് യൂണിയൻസ് ആക്ട്, 1946 ലെ ഇൻഡസ്ട്രിയൽ എംപ്ലോയ്‌മെന്റ് (സ്റ്റാൻഡിങ് ഓർഡറുകൾ) ആക്ട്, 1947 ലെ ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട് എന്നിവയ്ക്ക് പകരമായി 2020-ൽ കൊണ്ടുവന്ന ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് പുതിയ ഭേദഗതി. പഴയ നിയമങ്ങൾ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നിയമപരമായ വ്യക്തത ഉറപ്പാക്കുന്നതിനാണ് ഭേദഗതി കൊണ്ടുവന്നതെന്ന് തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ രാജ്യസഭയിൽ വ്യക്തമാക്കിപുതിയ വ്യവസ്ഥ പ്രകാരം ഖനികളിലും അഴുക്കുചാൽ വൃത്തിയാക്കൽ പോലുള്ള അപകടകരമായ ജോലികളിലും ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക്, തൊഴിലാളികളുടെ എണ്ണം 10ൽ താഴെയായാലും, ഇ.എസ്.ഐ.സി ചികിത്സാ ആനുകൂല്യങ്ങൾ ലഭ്യമാകും. മുൻപ് കുറഞ്ഞത് 10 തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്കു മാത്രമാണ് ഈ സൗകര്യം ലഭ്യമായിരുന്നത്
കൂടാതെ, വ്യാവസായിക മേഖലയിൽ ജോലി ലഭിക്കുന്ന ഓരോ യുവാവിനും നിർബന്ധമായും അപ്പോയിന്റ്മെന്റ് ലെറ്റർ നൽകണം. ഇതുവരെ 5 വർഷം സേവനം പൂർത്തിയാക്കിയാൽ മാത്രമേ ഗ്രാറ്റുവിറ്റി ലഭ്യമായിരുന്നുള്ളു. എന്നാൽ പുതിയ ഭേദഗതി പ്രകാരം ഒരു വർഷം സേവനം പൂർത്തിയാക്കിയാലും ഗ്രാറ്റുവിറ്റി ലഭ്യമാകുംതൊഴിലാളി അവകാശങ്ങൾ ശക്തിപ്പെടുത്തുന്നതിനും തൊഴിൽ മേഖലയിൽ കൂടുതൽ സുതാര്യതയും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കുന്നതിനുമുള്ള വലിയ ചുവടുവയ്പ്പായി ഈ ഭേദഗതി വിലയിരുത്തപ്പെടുന്നു._,(fact42news)
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













