കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല: എൻ.എസ്.എസ്.പ്രോഗ്രാം
ന്യൂസ് ബ്യൂറോ തൃശ്ശൂർ
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ എൻ എസ് സി ന്റെ ( NSS) പരിശീലന പരിപാടി
തൃശ്ശൂർ:കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ എൻ എസ് സി ന്റെ ( NSS) ഭാഗമായി പ്രോഗ്രാം ഓഫീസർമാർക്കായി ഒരു പരിശീലന പരിപാടി 2026 ഫെബ്രുവരി 7 ന് പെരിന്തൽമണ്ണ അൽ ഷിഫ ഫാർമസി കോളേജിൽ വച്ചു നടത്തുക ഉണ്ടായി. പാലക്കാട് മുതൽ കാസറഗോഡ് വരെയുള്ള മേഖലയിലെ കോളേജുകളിലെ 50 ഓളം എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.
മലപ്പുറം ജില്ലാ എൻ എസ് എസ് കൺവീനറും കോളേജ് വൈസ് പ്രിൻസിപ്പലുമായ ശ്രീ. ജുനൈസ് വി. ആശംസയർപ്പിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോ ദിലീപ് സി അധ്യക്ഷനായിരുന്നു. എൻ എസ് എസ് യൂത്ത് ഓഫീസർ ശ്രീ പീയുഷ് ,വിശിഷ്ട അഥിതിയായി കോളേജ് മാനേജർ ശ്രീ നഹാസ് അബ്ദുൽ റസാഖ് എന്നിവർ സന്നിഹിതരായിരുന്നു. കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല വിദ്യാർത്ഥി കാര്യ ഡീൻ ഡോ ആശിഷ് ആർ പരിശീലന പരിപാടി ഉദ്‌ഘാടനം ചെയ്തു. സുരക്ഷിത ഭാവി ജനത പടുത്തുയർത്തുന്നതിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഉത്തരവാദിത്വ൦, ലഹരി വിമുക്ത സമൂഹത്തിനായി യുവതലമുറയുടെ പ്രവർത്തനങ്ങൾ, വ്യക്തിത്വവികസനത്തിന്റെ പ്രാധാന്യം,സാമൂഹിക പ്രവർത്തനത്തിൽ യുവജനതയുടെ പങ്ക്, സർവ്വ കലാശാല എൻ എസ് എസ് പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ച് വിശദമായി സംസാരിച്ചു. കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല വിദ്യാർത്ഥി കാര്യ ഡീൻ ഡോ ആശിഷ് ആർ പരിശീലന പരിപാടി ഉദ്‌ഘാടനം ചെയ്തു. സുരക്ഷിത ഭാവി ജനത പടുത്തുയർത്തുന്നതിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഉത്തരവാദിത്വ൦, ലഹരി വിമുക്ത സമൂഹത്തിനായി യുവതലമുറയുടെ പ്രവർത്തനങ്ങൾ, വ്യക്തിത്വവികസനത്തിന്റെ പ്രാധാന്യം,സാമൂഹിക പ്രവർത്തനത്തിൽ യുവജനതയുടെ പങ്ക്, സർവ്വ കലാശാല എൻ എസ് എസ് പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ച് വിശദമായി സംസാരിച്ചു. മലപ്പുറം ജില്ലാ കൺവീനറും കോളേജ് വൈസ് പ്രിൻസിപ്പലുമായ ശ്രീ. ജുനൈസ് വി. ആശംസയർപ്പിച്ച ചടങ്ങിൽ എൻ എസ് എസ് യൂത്ത് ഓഫീസർ ശ്രീ പീയുഷ് , മാനേജർ നഹാസ് അബ്ദുൽ റസാഖ്, പ്രിൻസിപ്പൽ ഡോ ദിലീപ് എന്നിവർ സന്നിഹിതരായിരുന്നു. ഡോ സണ്ണി എം എം ( ETI ട്രെയിനിങ് കോർഡിനേറ്റർ, കാലിക്കറ്റ് സർവ്വ കലാശാല), ക്ലാസ് നയിച്ചു.എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീ. പദ്മരാജ് നന്ദി പ്രകാശനം നടത്തി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













