ഹരിപ്പാട് താലൂക്ക് ആശുപത്രിയെ ശ്വാസംമുട്ടിച്ച് ദേശീയപാത വികസനം;തൂണിലുള്ള ഉയരപ്പാത ഒഴിവാക്കുന്നതിൽ പ്രതിഷേധം;മതിൽ കെട്ടി റോഡ് ഉയർത്താനുള്ള നീക്കത്തിൽ ജനരോഷം ശക്തം ബി.പത്മകുമാര്‍ഹരിപ്പാട്

Haripad Taluk Hospital struggling due to national highway development; protests over removal of elevated road at the pillar; public anger rises over plan to raise the road by walling it off. B. Padmakumar, Haripad

Feb 2, 2026 - 08:18
Feb 2, 2026 - 08:28
 0
ഹരിപ്പാട് താലൂക്ക് ആശുപത്രിയെ ശ്വാസംമുട്ടിച്ച് ദേശീയപാത വികസനം;തൂണിലുള്ള ഉയരപ്പാത ഒഴിവാക്കുന്നതിൽ പ്രതിഷേധം;മതിൽ കെട്ടി റോഡ് ഉയർത്താനുള്ള നീക്കത്തിൽ ജനരോഷം ശക്തം ബി.പത്മകുമാര്‍ഹരിപ്പാട്

നഗരഹൃദയത്തിലെ താലൂക്ക് ആശുപത്രിക്ക് മുന്നിൽ തൂണുകളിലുള്ള ഉയരപ്പാത (ഫ്ലൈ ഓവർ) അകാരണമായി ഒഴിവാക്കി മതിൽ കെട്ടി റോഡ് ഉയർ ത്താനുള്ള നീക്കത്തിനെതിരെ ജനരോഷം ശക്തമാകുന്നു. ആശുപത്രിയുടെ വടക്കേ അതിർത്തിയും പിന്നിട്ട് തൂണുകൾക്കായി പൈലിങ് പൂർത്തിയാക്കിയ ശേഷം നിർമാണത്തിൽ മാറ്റം വരുത്തുന്നത് ദുരൂഹമാണെന്ന് ആക്ഷേപമുയർന്നു.ആശുപത്രി കവാടത്തിന് മു  ന്നിൽ തൂണുകളിൽ ഗർഡറുകൾ സ്ഥാപിച്ച് റോഡ് നിർമിക്കാ നായിരുന്നു ആദ്യതീരുമാനം.

ഇതനുസരിച്ച് ആശുപത്രിയുടെ അതിർത്തി വരെയും പൈലിങ് പ്രവർത്തനം പൂർത്തിയാക്കിയിരുന്നു.ഇരുവശങ്ങളിലും ഇന്റർലോക്കിങ് കട്ടകൾ അടുക്കി മണ്ണ് നിറച്ച് അപ്രോച്ച് റോഡ് നിർമ്മിക്കാനാണ് അധികൃതർ നീങ്ങുന്നത്. ആശുപത്രിക്ക് തൊട്ടുമുന്നിൽ വലിയ മതിലുകളെ പോലെ റോഡ് ഉയരുന്നത് രോഗികൾക്കും യാത്രക്കാർക്കും വ്യാപാരികൾക്കും ഒരുപോലെ തിരിച്ചടിയാകും. മറ്റ് അപ്രധാന സ്ഥലങ്ങളിലുപോലും തൂണുകളിൽ ഉയരപ്പാത നിർമ്മിക്കുമ്പോൾ, ആയിരക്കണക്കിന് രോഗികൾ എത്തുന്ന താലൂക്ക് ആശുപത്രിയുടെ മുന്നിൽ മാത്രം അതിനെ ഒഴിവാക്കുന്നത് വ്യക്തമായ വിവേചനമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0