ഗുരുവായൂർ ക്ഷേത്രം: ഇടത്തരികത്ത് കാവിൽ ഭഗവതിക്ക് താലപ്പൊലി ഭക്തിസാന്ദ്രം.

Feb 7, 2026 - 07:19
Feb 7, 2026 - 14:29
 0
ഗുരുവായൂർ ക്ഷേത്രം: ഇടത്തരികത്ത് കാവിൽ ഭഗവതിക്ക് താലപ്പൊലി ഭക്തിസാന്ദ്രം.

 ഇടത്തരികത്ത് കാവിൽ ഭഗവതിക്ക് താലപ്പൊലി ഭക്തി നിർഭരമായി....

ന്യൂസ് ബ്യൂറോ ഗുരുവായൂർ

ഗുരുവായൂർ: ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തു കാവിൽ ഭഗവതിക്ക് ദേവസ്വം വക താലപ്പൊലി ഭക്തിനിർഭരമായി. പതിവ് ചടങ്ങുകളോടൊപ്പം വൈവിധ്യമാർന്ന വിശേഷാൽ പൂജകളും കലാപരിപാടികളും താലപ്പൊലി മഹോത്സവത്തിൽ അരങ്ങേറി. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, മനോജ് ബി.നായർ, കെ.എസ്.ബാലഗോപാൽ ,അഡ്മിനിസ്ട്രറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0