രമേശ് എസ് മകയിരം തിരക്കഥയെഴുതി സംവിധാനം ചെയ്ത നാല്പതുകളിലെ പ്രണയം പ്രദർശനത്തിനെത്തുന്നു
Forties Love scripted and directed by Ramesh S Makayiram is coming to theaters.
നടനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രമേശ് എസ് മകയിരം തിരക്കഥയെഴുതി സംവിധാനം ചെയ്ത "നാല്പതുകളിലെ പ്രണയം" (ലവ് ഇൻ ഫോർട്ടിസ് ) ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തുന്നു. മൂന്ന് സ്ത്രീകളിലൂടെ എഴുത്തുകാരനും പബ്ലിഷറുമായ ഒരാളുടെ സഞ്ചാരമാണ് മ്യൂസിക് ലവ് സ്റ്റോറിയായ സിനിമയുടെ പശ്ചാത്തലം. ഷഹബാസ് അമൻ, നിത്യ മാമൻ,ഗിരീഷ് നാരായൺ,അന്നപൂർണ പ്രദീപ്,അമൃത ജയകുമാർ,കാഞ്ചന ശ്രീറാം,ഐശ്വര്യ മോഹൻ,ശ്രെയ അന്ന ജോസഫ് തുടങ്ങിയവർ ആലപിച്ച ഗാനങ്ങൾ ഈ ചിത്രത്തിൽ പ്രധാന ആകർഷണ ഘടകമാണ്. ആശ വാസുദേവൻ നായർ,ജെറി ജോൺ, കുടശ്ശനാട് കനകം, ശ്രീദേവി ഉണ്ണി,മഴരമേശ്,ഗിരിധർ കൃഷ്ണ,ക്ഷമ,മെർലിൻ,ധന്യ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മഴ ഫിലിംസിൻ്റെ ബാനറിൽ രമേശ് എസ് മകയിരം നിർമ്മിച്ച ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം എസ് ജയൻദാസാണ് നിർവ്വഹിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













