സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ബി അശോകിനെ സസ്‌പെൻഡ് ചെയ്തു
For publicly criticizing the state governments policies
സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ മാധ്യമങ്ങളോട് പ്രതികരിക്കുകയും ഔദ്യോഗിക നയങ്ങൾക്കെതിരെ സംസാരിക്കുകയും ചെയ്തതിന് കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ബി. അശോക് ഐഎഎസിനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. സൈനികക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ അശോകിനെ സസ്‌പെന്‍ഡ് ചെയ്ത് ചീഫ് സെക്രട്ടറി ഉത്തരവിറക്കി.നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ പല മാധ്യമങ്ങളിലും സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന തരത്തില്‍ ബി. അശോക് സംസാരിച്ചിരുന്നു. ഇതാണ് നടപടിക്ക് കാരണമായത്.
സർക്കാരിന്റെ വികസന വാദങ്ങളെയും ഭരണപരമായ തീരുമാനങ്ങളെയും ചോദ്യം ചെയ്തുകൊണ്ട് ബി. അശോക് പരസ്യ പ്രസ്താവനകൾ നടത്തിയിരിന്നു. സർക്കാരിന്റെ പ്രവർത്തനങ്ങളുടെ വിശ്വാസ്യതയെ തകർക്കുന്ന രീതിയിലുള്ള പ്രതികരണങ്ങൾ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായത് ചട്ടലംഘനമാണെന്ന് വിലയിരുത്തിയാണ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













