ഓണം പ്രമാണിച്ചു കേരളത്തിലേക്ക് കൂടുതല്‍ ബസ്സ് സര്‍വീസ് നടത്തും
Considering the rush during Onavadi more bus services will be operated from Karnataka to Kerala on the occasion of Onam
ഓണം പ്രമാണിച്ചു കേരളത്തിലേക്ക് കൂടുതല്‍ ബസ്സ് സര്‍വീസ് നടത്തും. കെ സി വേണുഗോപാല്‍ എംപിയുടെ നിര്‍ദ്ദേശം അനുസരിച്ച് കര്‍ണ്ണാടകയില്‍ നിന്ന് 150 സര്‍വീസ് നടത്താന്‍ ഗതാഗത മന്ത്രി ബിഎസ് ബൈരതി സുരേഷ് ഉത്തരവ് നല്‍കി. ബാംഗ്ലൂരില്‍ നിന്ന് 60 ബസുകളാണ് ആദ്യം ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ ട്രെയിനില്‍ ടിക്കറ്റ് കിട്ടാത്ത സാഹചര്യവും സ്വകാര്യബസ്സുകളുടെ അമിത ടിക്കറ്റ് നിരക്കും കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നത് തിരിച്ചറിഞ്ഞാണ് ബസ് സര്‍വീസിന്റെ എണ്ണം വര്‍ധിപ്പിക്കാന്‍ കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടത്.
കോഴിക്കോട്,കോട്ടയം, പാലക്കാട്,തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ,കൊല്ലം, തിരുവനന്തപുരം, കാസര്‍ഗോഡ് എന്നീ ജില്ലകളിലേക്ക് ബസ് സര്‍വീസ് നടത്തുക. ഓണം ആഘോഷിക്കാനെത്തുന്നവര്‍ക്ക് ഈ സര്‍വീസുകള്‍ ഏറെ ഗുണം ചെയ്യും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











