സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.മോഹനനെ കേരള ബാങ്ക് പ്രസിഡൻ്റായി തെരഞ്ഞെടുത്തു

CPM State Secretariat member P. Mohanan has been elected as the President of Kerala Bank.

Nov 25, 2025 - 18:45
 0
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.മോഹനനെ കേരള ബാങ്ക് പ്രസിഡൻ്റായി തെരഞ്ഞെടുത്തു

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.മോഹനനെ കേരള ബാങ്ക് പ്രസിഡൻ്റായി തെരഞ്ഞെടുത്തു. സിപിഎം കോഴിക്കോട് ജില്ലാ മുൻ സെക്രട്ടറിയാണ്. മുൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതി അംഗവുമായി ടി വി രാജേഷാണ് വൈസ് പ്രസിഡൻ്റ്. തെരഞ്ഞെടുപ്പിൽ 1020 വോട്ട് വരെ എൽഡിഎഫിന് ലഭിച്ചു. യുഡിഎഫിന് 49 വോട്ടാണ് കിട്ടിയത്.മലപ്പുറം ഒഴികെയുള്ള ജില്ലാ ബാങ്കുകള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു.
നവംബർ 21-നായിരുന്നു ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. 24ന് തിരുവനന്തപുരത്ത് ബാങ്ക് ഹെഡ് ഓഫീസിൽ വോട്ടെണ്ണൽ നടത്തിയതിനു ശേഷം വരണാധികാരിയാണ് വിജയികളെ പ്രഖ്യാപിച്ചത്. അഞ്ച് വർഷമാണ് ഭരണസമിതിയുടെ കാലാവധി. ഗോപി കോട്ടമുറിക്കലായിരുന്നു നിലവിലെ പ്രസിഡൻ്റ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0