ഭാരത് സേവാശ്രം സംഘ് വാർഷികാഘോഷം അതിവിപുലമായി നടന്നു

Bharat Sevashram Sanghs anniversary celebration was held on a grand scale

Feb 3, 2026 - 10:24
 0
ഭാരത് സേവാശ്രം സംഘ് വാർഷികാഘോഷം അതിവിപുലമായി  നടന്നു

തിരുവനന്തപുരം അമ്പലത്തറ ഭാരത് സേവാശ്രം സംഘ് ഗുരു മഹാരാജിൻ്റെ 130-ാം ജന്മവാർഷിക ചടങ്ങിൽ മുഖ്യാതിഥിയായ ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിനെ ഭാരത് സേവാശ്രം സംഘ് കന്യാകുമാരി മഠാധിപതി സ്വാമി ഭാർഗവാനന്ദജി പൊന്നാട അണിയിച്ച് ആദരിച്ചു. തിരുവനന്തപുരം മഠാധിപതി സ്വാമി പരബ്രഹ്മാനന്ദജി എന്നിവർ സമീപം. തുടന്ന് പട്ടം സനിത്ത് സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. എല്ലാവരും ആവശ്യപ്പെട്ടതനുസരിച്ച് ഒരു ഭക്തിഗാനം ആലപിച്ചു. വൻകരഘോഷത്തോടെയാണ് പാട്ടിനെ സ്വീകരിച്ചത്. തുടർന്ന് പട്ടം സനിത്ത് ചടങ്ങിനെത്തിയവർക്ക് വാർഷികത്തിൻ്റ ഭാഗമായുള്ള വസ്ത്രദാനംനല്കി. 200ൽ കൂടതൽ പേർക്ക് പുതിയ വസ്ത്രങ്ങൾ നൽകി. കൗൺസിലർ സിമി ജ്യോതിഷ്, ഗോപാൽജിഎന്നിവരും സംസാരിച്ചു. എല്ലാർക്കും വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0