ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ കേരളത്തിൽ

BJP National President Nitin Nabin in Kerala

Feb 6, 2026 - 20:53
 0
ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ കേരളത്തിൽ

ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ കേരളത്തിൽ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ, മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അദ്ദേഹത്തിന് ആവേശോജ്ജ്വല സ്വീകരണം. രണ്ടു ദിവസം അദ്ദേഹം കേരളത്തിലുണ്ടാകും. ബിജെപി ദേശീയ അധ്യക്ഷനായ ശേഷം ആദ്യമായാണ് നിതീൻ നബീൻ കേരളത്തിലെത്തുന്നത്.
എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിവിധ പാര്‍ട്ടി പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. വിമാനത്താവളത്തിന് പുറത്ത് കാവടിയും ചെണ്ടമേളവും ഉണ്ടായിരുന്നു.

എറണാകുളം, ആലപ്പുഴ ജില്ലകളിലെ ബൂത്ത് പ്രസിഡന്റുമാരുടെ യോഗത്തിലും  സംസ്ഥാന ഭാരവാഹി യോഗത്തിലും  എന്‍ഡിഎ യോഗത്തിലും അദ്ദേഹം പങ്കെടുക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0