ആയൂർവേദ മെഡിക്കൽ അസ്സോസിയേഷൻ ഓഫ് ഇൻഡ്യ കൊട്ടാരക്കര ഏരിയ ശുചീകരണ പ്രവർത്തനം നടത്തി
ആയൂർവേദ മെഡിക്കൽ അസ്സോസിയേഷൻ ഓഫ് ഇൻഡ്യ കൊട്ടാരക്കര ഏരിയ ശുചീകരണ പ്രവർത്തനം നടത്തി.
കൊട്ടാരക്കര: എ.എം.എ.ഐ.കൊട്ടാരക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാല ശുചീകരണം ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ കൊട്ടാരക്കര ഗവ. ആയുർവേദ ആശുപത്രി പരിസരം ശുചീകരിച്ചു. തുടർന്ന് അപരാജിത ധൂപം ഉപയോഗിച്ച് ആശുപത്രി പരിസരം അണുവിമുക്തമാക്കി. കൊട്ടാരക്കര ഗവ. ആയുർവേദ ആശുപത്രിയുടെ കവാടം മുതൽ റോഡു വരെ പൂർണമായും അണുവിമുക്തമാക്കി. കൊട്ടാരക്കര ഗവ. ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. നവനീത ഉദ്ഘാടനം ചെയ്തു. എ.എം.എ ഐ. സംസ്ഥാന കമ്മിറ്റി അംഗം ഡോ. വി. മോഹനൻ പോറ്റി, കൊട്ടാരക്കര ഏരിയ പ്രസിഡണ്ട് ഡോ. ' എ.ആർ. സ്മിത്ത്കുമാർ, സെക്രട്ടറി ഡോ. അനീഷ മുരളി, എ.എം.എ.ഐ. ജോയൻ്റ് സെക്രട്ടറി ഡോ. സാജൻ, വനിതാ കമ്മിറ്റി ചെയർപേഴ്സൺ ഡോ. സൂര്യ ആനി ലൂയിസ് തുടങ്ങിയവർ നേതൃത്വം നൽകി
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













