വാഹനാപകടക്കേസിൽ നടൻ മണിയൻപിള്ള രാജുവിന് ആശ്വാസം

Actor Maniyanpilla Raju relieved in vehicle accident case

Apr 19, 2026 - 20:15
 0
വാഹനാപകടക്കേസിൽ നടൻ മണിയൻപിള്ള രാജുവിന് ആശ്വാസം

വാഹനാപകടക്കേസിൽ നടൻ മണിയൻപിള്ള രാജുവിന് ശാസ്ത്രീയ പരിശോധനയിൽ ക്ലീൻചിറ്റ്. അപകടസമയത്ത് താരം മദ്യപിച്ചിരുന്നില്ലെന്ന് ലാബിലെ രക്തപരിശോധനാ റിപ്പോർട്ടിൽ വ്യക്തമായി. ഇതോടെ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി എന്ന ഗുരുതരമായ കുറ്റം ഒഴിവാക്കി പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കഴിഞ്ഞ ഫെബ്രുവരി 5-ന് രാത്രിയിൽ വഴുതക്കാട്ടെ ട്രിവാൻഡ്രം ക്ലബ്ബിൽ നിന്നും പുറത്തിറങ്ങിയ മണിയൻപിള്ള രാജുവിന്റെ കാർ ഒരു ബൈക്കിലിടിക്കുകയും രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.നടനെ പോലീസ് അന്ന് രാത്രി തന്നെ അറസ്റ്റ് ചെയ്തില്ല എന്നത് വലിയ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0