2026നീയമസഭാ തെരഞ്ഞെടുപ്പ്: സമ്മതിദായകർ ശ്രദ്ധിക്കാനുള്ള വിവരങ്ങൾ
*വോട്ട് പരിശോധിച്ച് ഉറപ്പാക്കുക*
തരഞ്ഞെടുത്ത സ്ഥാനാർത്ഥിയുടെയോ നോട്ടയുടെയോ ക്രമ നമ്പർ, പേര്, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് സ്ലിപ്പ് വിവിപാറ്റ് പ്രിന്റ് ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യും. ഏഴ് സെക്കൻഡ് സമയത്തേക്ക് ഗ്ലാസിലൂടെ സ്ലിപ്പ് കാണാൻ സാധിക്കും. പ്രിൻ്റ് ചെയ്‌ത സ്ലിപ്പ് വിവിപാറ്റിൽ സുരക്ഷിതമായിരിക്കും.
*ബീപ്പ് ശബ്‌ദം കേൾക്കുക*
കൺട്രോൾ യുണിറ്റിൽ നിന്നുള്ള 'ബീപ്പ് ശബ്ദം കേട്ടാൽ വോട്ട് വിജയകരമായി രേഖപ്പെടുത്തി എന്ന് ഉറപ്പുവരുത്താം. വിവിപാറ്റിൽ ബാലറ്റ് സ്ലിപ്പ് കാണാതിരിക്കുകയോ ഉയർന്ന ശബ്ദത്തിൽ ഉള്ള 'ബീപ്പ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ ഉടൻ പ്രിസൈഡിങ് ഓഫീസറെ ബന്ധപ്പെടുക.
*നോട്ട*
സ്ഥാനാർത്ഥികളിൽ ആരെയും താൽപ്പര്യമില്ലാത്തവർക്കായി 'ഇവരിലാരുമല്ല' (NOTA) എന്ന ഓപ്ഷൻ മെഷീന്റെ ഏറ്റവും താഴെ ലഭ്യമാണ്. വോട്ടെടുപ്പ് പൂർത്തിയാകുന്നത് വരെ എല്ലാ ബൂത്തുകളിലും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
*തിരഞ്ഞെടുപ്പിൽ പുതുമ: ബാലറ്റ് യൂണിറ്റുകളിൽ ഇനി സ്ഥാനാർത്ഥികളുടെ കളർ ഫോട്ടോയും*
ഇവിഎം ബാലറ്റ് പേപ്പറുകൾ വായിക്കാൻ സൗകര്യപ്രദമാക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശങ്ങളിൽ ഭേദഗതികൾ വരുത്തി സ്ഥാനാർത്ഥികളുടെ കളർ ഫോട്ടോകൾ ആദ്യമായി ഇവിഎമ്മുകളിൽ ഉൾപ്പെടുത്തുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ തിരഞ്ഞെടുപ്പിനുണ്ട്.
*മൊബൈൽ ഫോണുകൾക്ക് നിയന്ത്രണം*
തിരുവനന്തപുരം:സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി പോളിംഗ് സ്റ്റേഷനകത്തേക്ക് മൊബൈൽ ഫോണുകൾ അനുവദിക്കില്ല. വോട്ടർമാരുടെ സൗകര്യാർത്ഥം ഫോണുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ സ്റ്റേഷനുകൾക്ക് പുറത്ത് പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













