15ആമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു
CP Radhakrishnan was sworn in as the 15th Vice President of the country
15ആമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ രാവിലെ 10 മണിക്ക് നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം പ്രധാന നേതാക്കളൊക്കെ ചടങ്ങിൽ പങ്കെടുത്തു. 300നെതിരെ 452 വോട്ടുകൾക്കായിരുന്നു ജസ്റ്റിസ് സുദർശൻ റെഡ്ഢിയെ പരാജയപ്പെടുത്തി സിപി രാധാകൃഷണന്റെ ജയം. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുൻ ഉപരാഷ്ട്രപതിയായിരുന്ന ജഗദീപ് ധൻകർ രാജിവച്ചതോടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. മഹാരാഷ്ട്ര ഗവർണറായിരുന്നു ഇദ്ദേഹം. തമിഴ്നാട്ടിലെ തിരുപ്പൂരിൽ 1957 ഒക്ടോബർ 20നാണ് ചന്ദ്രപുരം പൊന്നസ്വാമി രാധാകൃഷ്ണൻ എന്ന സിപി രാധാകൃഷ്ണൻ ജനിച്ചത്. ബിബിഎ ബിരുദധാരിയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













