ഹുസൈൻ അറോണി കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന സിനിമയുടെ പൂജ തൃശൂരിൽ നടന്നു

The pooja of the film, written, scripted and directed by Hussain Aroni, was held in Thrissur at the Sona Hotel

Jun 27, 2025 - 20:28
 0
ഹുസൈൻ അറോണി കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന സിനിമയുടെ പൂജ തൃശൂരിൽ നടന്നു

കെ എച് പ്രോഡക്ഷൻസിന്റെ ബാനറിൽ ഹുസൈൻ അറോണി കഥയും തിരക്കഥ യും സംവിധാനവും നിർവഹിക്കുന്ന സിനിമയുടെ  പൂജ തൃശൂർ സോണ ഹോട്ടലിൽ വെച്ച്  നടന്നു. പ്രശസ്ത നടീനടന്മാരുടെ സാന്നിധ്യത്തിൽ വെച്ച് ആയിരുന്നു പൂജച്ചടങ്ങ് നടന്നത്. തുടർന്ന് പാലക്കാട് ചിത്രീകരണം ആരംഭിച്ചു. മലയാളം തമിഴ് രണ്ട് ഭാഷകളിലായിട്ടാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. സാധാരണക്കാരുടെ സങ്കടവും അതിജീവനവും പ്രണയവും സസ്പെൻസും നിറഞ്ഞ ഒരു ഫീൽ ഗുഡ് മൂവിയാണ്  ചിത്രത്തിന്റെ പ്രമേയം .തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പേര് പിന്നീട് അറിയിക്കുന്നതാണ് എന്ന്  സംവിധായകൻ ഹുസൈൻ അറോണി പറയുന്നു. 

ഗ്രാമീണവാസികളായ ഉറ്റ സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു പെൺകുട്ടി ഉൾപ്പെടെ നാല് ചെറുപ്പക്കാരിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്.സിനിമയുടെ തുടക്കം ഗ്രാമീണ പശ്ചാത്തലത്തിലൂടെ ചിരിച്ചും ചിന്തിപ്പിച്ചും കണ്ണ് നിറയിപ്പിച്ചും മുന്നേറുമ്പോൾ കുടുംബ സമേതം വന്ന് കണ്ടു സന്തോഷിക്കാനുള്ള വകയുണ്ട്. ഇന്റർവെലിനു ശേഷം ചിത്രം ടൗണിലേക്ക് ഈ ഒരുകൂട്ടം എംബ്ലോയികളുടെ കഥ പറയുകയാണ്‌.അവസാനം വരെയുള്ള നർമ്മവും, ക്ലൈമാക്‌സിലെ ട്വിസ്‌റ്റുകളും സിനിമയുടെ പ്രത്യേകതയാണ് .

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0