വടിവേലു,ഫഹദ് ഫാസിൽ പ്രധാന കഥാപാത്രങ്ങളാകുന്ന മാരീസൻ ജൂലൈ 25-ന് തിയേറ്ററുകളിൽ എത്തും

Vadivelu and Fahadh Faasil starrer Marisan will hit the theatres on July 25

Jul 24, 2025 - 16:10
 0
വടിവേലു,ഫഹദ് ഫാസിൽ പ്രധാന കഥാപാത്രങ്ങളാകുന്ന മാരീസൻ ജൂലൈ 25-ന് തിയേറ്ററുകളിൽ എത്തും

വടിവേലു,ഫഹദ് ഫാസിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന മാരീസൻ ജൂലൈ 25-ന് ലോകമാകെയുള്ള തിയേറ്ററുകളിൽ  പ്രദർശനത്തിനെത്തുന്നു. സൂപ്പർ ഗുഡ് ഫിലിംസിന്റെ 98-ാമത് ചിത്രമായ" മാരീസൻ"ഒരു ഗ്രാമീണ പശ്ചാത്തലത്തിലുള്ള ട്രാവലിങ് ത്രില്ലർ ആണ്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം  വി. കൃഷ്ണമൂർത്തിയാണ് നിരവഹിച്ചത്. കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി.എൽ. തേനപ്പൻ, ലിവിംഗ്സ്റ്റൺ, റെണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോൺ രാജ് തുടങ്ങിയവരും പ്രധാന അഭിനേതാക്കളാണ്. മാരീസൻ എന്ന ചിത്രത്തിന്റെ ആഗോള തിയേറ്റർ റിലീസ് റൈറ്റ്സ് എ പി ഇന്റർനാഷണൽ സ്വന്തമാക്കിയിട്ടുണ്ട്. ടീസർ ഇതിനകം തന്നെ 40 ലക്ഷം കാഴ്ചക്കാരെ ആകർഷിച്ച് വലിയ സൂപ്പർ ഹിറ്റായി മാറിയിട്ടുണ്ട്, മാമന്നൻ എന്ന ചിത്രത്തിൽ നൽകിയ ശക്തമായ പ്രകടനത്തിന് ശേഷം വടിവേലുവും ഫഹദ് ഫാസിലും വീണ്ടും ഒന്നിച്ചെത്തുന്ന ചിത്രമാണ്.  തങ്ങളുടെ കരിയറിൽ വ്യത്യസ്തമായ ഗ്രാമീണ ത്രില്ലർ പശ്ചാത്തലത്തിലൂടെ ഇരുവരുടെയും കോമ്പിനേഷൻ വീണ്ടും കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0