മോഹൻലാലിൻറെ മകൾ വിസ്മയ മോഹൻലാൽ വെള്ളിത്തിരയിലേക്ക്

Mohanlal's daughter Vismaya Mohanlal is making her silver screen debut.

Jul 2, 2025 - 15:23
 0
മോഹൻലാലിൻറെ മകൾ വിസ്മയ മോഹൻലാൽ വെള്ളിത്തിരയിലേക്ക്

മോഹൻലാലിൻറെ മകൾ വിസ്മയ മോഹൻലാൽ വെള്ളിത്തിരയിലേക്ക്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ജൂഡ് ആന്റണി ചിത്രം തുടക്കത്തിലൂടെയാണ് താരപുത്രി അരങ്ങേറ്റം കുറിക്കുന്നത്. പ്രിയപ്പെട്ട മായകുട്ടി നിന്റെ തുടക്കം സിനിമയുമായുള്ള ആജീവനാന്ത പ്രണയത്തിന്റെ ആദ്യ ചുവട്‌വെപ്പാവട്ടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടുകൊണ്ട് മോഹൻലാൽ പറഞ്ഞു. ആശിർവാദ് സിനിമാസിന്റെ 37 ആമത്തെ ചിത്രത്തിലാണ് വിസ്മയ നായികയായി എത്തുന്നത്. 

എഴുത്തു, വായന, ചിത്രരചന എന്നീ മേഖലയിൽ തിളങ്ങിയ വിസ്മയയുടെ ഗ്രൈൻസ് ഓഫ് സ്റ്റാർഡസ്ട് എന്ന പുസ്തകം ഏറെ ശ്രദ്ധ നേടിയിരുന്നു. കലയ്ക്ക് പുറമെ തായ് ആയോധനകലകളിലും പരിശീലനം നേടിയിട്ടുണ്ട്. വിസ്മയയെ വെള്ളിത്തിരയ്ക്ക് പരിചയപ്പെടുത്തിയതിൽ സന്തോഷവും അഭിമാനവും തോന്നുവെന്ന് ആശിർവാദ് സിനിമാസ് വ്യക്തമാക്കി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0