മൂന്നാം നൊമ്പരം എന്ന ചിത്രം സെപ്റ്റംബർ 26 ന് തിയേറ്ററുകളിൽ എത്തുന്നു
Of the seven events, the third is the disappearance of Mary's son Jesus at the age of twelve
നസ്രത്തിലെ മറിയത്തിന്റെ ജീവിതത്തിൽ ഉണ്ടായ പല നൊമ്പരങ്ങളിൽ, പ്രിയപുത്രന് വേണ്ടിയുണ്ടായ അനുഭവമായ മൂന്നാം നൊമ്പരം എന്ന ചിത്രം സെപ്റ്റംബർ 26 ന് തിയേറ്ററുകളിൽ എത്തുന്നു. ഏഴു നൊമ്പരങ്ങൾ,അതിൽ പന്ത്രണ്ടാം വയസ്സിൽ മറിയത്തിന്റെ പുത്രൻ യേശുവിന്റെ തിരോദാനമാണ് മൂന്നാമത്തെ നൊമ്പരം. യെരുശലേം തിരുനാളിൽ പങ്കെടുത്ത് മടക്കയാത്രയ് ക്കൊടുവിൽ തന്റെ ഓമന പുത്രൻ കൂടെയില്ല എന്നുള്ള സത്യം ആ പിതാവും മാതാവും തിരിച്ചറിയുന്നു. പിന്നീടങ്ങോട്ട് മകനെ കണ്ടെത്തും വരെ അവർ അനുഭവിച്ച നിരവധി യാതനകൾ. ഇതാണ് മൂന്നാം നൊമ്പരം എന്ന ചിത്രത്തിന്റെ കഥാ തന്തു. സെസെൻ മീഡിയ ബാംഗ്ലൂരിന്റെ ബാനറിൽ ജിജി കാർമേലെത്ത് നിർമ്മിച്ച്, ജോഷി ഇല്ലത്ത് രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂന്നാം നൊമ്പരം. സാജൻ സൂര്യ, ധന്യ മേരി വർഗീസ്, ക്രിഷ് വേണുഗോപാൽ, ദേവപ്രസാദ്, അംബിക മോഹൻ, ദിനേശ് പണിക്കർ തുടങ്ങി ബാംഗ്ലൂരിലെ ഒരുപറ്റം മലയാളി കലാകാരന്മാരും അഭിനയിക്കുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













