പോളോ കളിക്കുന്നതിനിടെ ശ്വാസതടസം; കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവ് സഞ്ജയ് കപൂർ മരിച്ചു
Karisma Kapoor's ex-husband and Sona Comstar chairman and businessman Sanjay Kapoor has passed away
കരിഷ്മ കപൂറിന്റെ മുൻ ഭർത്താവും സോണ കോംസ്റ്റാറിന്റെ ചെയർമാനും വ്യവസായിയുമായ സഞ്ജയ് കപൂർ അന്തരിച്ചു. 53 വയസ്സായിരുന്നു. ഗാര്‍ഡ്സ് പോളോ ക്ലബ്ബില്‍ പോളോ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ അറിയാതെ ഒരു തേനീച്ചയെ വിഴുങ്ങിയെന്നും തൊണ്ടയില്‍ ഇതിന്റെ കുത്തേറ്റതാണ് ശ്വാസതടസത്തിന് കാരണമായത് എന്നുമാണ് വിവരം. തുടര്‍ന്ന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.
2003ൽ ആണ് സഞ്ജയും കരിഷ്മയും വിവാഹിതരായത്. എന്നാൽ, 2016ൽ ഇരുവരും ഔദ്യോഗികമായി വിവാഹമോചനം നേടി. ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു കരിഷ്മയുടെയും സഞ്ജയുടെയും വിവാഹമോചനം. ഇരു കക്ഷികളും പരസ്പരം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സഞ്ജയ്ക്കെതിരെ കരിഷ്മ ഞെട്ടിക്കുന്ന അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു. സമൈറ, കിയാൻ എന്നിങ്ങനെ രണ്ടുമക്കളാണ് കരിഷ്മ- സഞ്ജയ് ദമ്പതികൾക്കുള്ളത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













