നമീബിയയിൽ 59 വയസ്സുകാരൻ സഫാരി സമയത്ത് സിംഹത്തിന്റെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടു
A 59-year-old man has been killed by a lion while on safari in Namibia.
നമീബിയയിൽ 59 വയസ്സുകാരൻ സഫാരി സമയത്ത് സിംഹത്തിന്റെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. ഉത്തര നമീബിയയിലെ ഹോനിബ് സ്കെലെറ്റൺ കോസ്റ്റ് മേഖലയിൽ ബിസിനസ്സുകാരനും സാംസ്ക്കാരിക പ്രവർത്തകനുമായ ബെർണ്ട് കിബെലാണ് മരണപ്പെട്ടത്.
രാത്രികാല സഫാരിക്കിടയിൽ ശൗചാലയം ഉപയോഗിക്കവേ, കിബെലിനെ സിംഹം ആക്രമിക്കുകയായിരുന്നു. മറ്റ് ക്യാമ്പേഴ്സ് രക്ഷപെടുത്താൻ ശ്രമം നടത്തിയെങ്കിലും, കിബെൽ ഗുരുതരമായി പരിക്കേറ്റ് മരണപ്പെട്ടു.
ചാർളി എന്ന പേരിലറിയപ്പെടുന്ന സിംഹമാണ് ആക്രമിച്ചത്. തന്റെ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ആക്രമണം നടത്തിയതെന്നാണ് അധികൃതരുടെ നിഗമനം. ബെർണ്ട് കിബെൽ നമീബിയയിലെ വന്യജീവി സംരക്ഷണ പ്രവർത്തകനാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













