"നജസ്സ്"മെയ് മുപ്പതിന് പ്രദർശനത്തിനെത്തുന്നു

"Najass" starring a dog named Canine Star 'Kuvi' as the central character will hit the screens on May 30.

May 29, 2025 - 20:34
 0
"നജസ്സ്"മെയ് മുപ്പതിന് പ്രദർശനത്തിനെത്തുന്നു

 

"നജസ്സ്"മെയ് മുപ്പതിന് പ്രദർശനത്തിനെത്തുന്നു. പെട്ടിമുടി ദുരന്തത്തിന്‍റെ കണ്ണീരോർമകൾക്ക് ഒപ്പമാണ് കുവി മലയാളികളുടെ മനസിലേക്ക് കടന്നുവരുന്നത്. 'പെട്ടിമുടി ദുരന്തത്തിൽ ശ്രദ്ധേയയായ കുവി എന്ന പെൺ നായ  നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കുവി തന്‍റെ കളിക്കൂട്ടുകാരിയുടെ മൃതദേഹം കണ്ടെടുക്കാൻ ദുരിത ഭൂമിയിൽ പൊലീസിന് വഴിയൊരുക്കി, വാർത്തകളിൽ നിറഞ്ഞ കുവി, നജസ്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ശ്രീജിത്ത്  പൊയിൽക്കാവ് രചനയും, സംവിധാനവും നിർവഹിച്ച "നജസ്സ് "എന്ന ചിത്രത്തിൽ കൈലാഷ്, ഡോക്ടർ മനോജ് ഗോവിന്ദൻ, കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ,സജിത മഠത്തിൽ,ടിറ്റോ വിൽസൺ,അമ്പിളി ഔസേപ്പ്,കേസിയ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നീലാംബരി പ്രൊഡക്ഷൻസിന്റെ സാരഥികളായ മുരളി നീലാംബരി,പ്രകാശ് സി. നായർ എന്നിവർ സഹനിർമ്മാതാക്കളാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0