ദി കേസ് ഡയറി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

The first look poster of the film The Case Diary has been released

Aug 3, 2025 - 11:42
 0
ദി കേസ് ഡയറി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ദി കേസ് ഡയറി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. അസ്കർ സൗദാൻ, രാഹുൽ മാധവ്, സാക്ഷി അഗർവാൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 
ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന  ചിത്രമാണ് ദി കേസ് ഡയറി. വിജയരാഘവൻ, ബിജുക്കുട്ടൻ, ബാല,റിയാസ് ഖാൻ, മേഘനാദൻ,അജ്മൽ നിയാസ്,കിച്ചു, ഗോകുലൻ ,  അബിൻജോൺ,രേഖനീരജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽനാസർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ  ചായഗ്രഹണം പി സുകുമാർ നിർവ്വഹിക്കുന്നു.എ കെ സന്തോഷ് തിരക്കഥ സംഭാഷണമെഴുതുന്നു.
എസ് രമേശൻ നായർ,ബി കെ ഹരിനാരായണൻ, ഡോക്ടർ മധു വാസുദേവൻ,ബിബി എൽദോസ് ബി എന്നിവരുടെ വരികൾക്ക് വിഷ്ണു മോഹൻ സിതാര,മധു ബാലകൃഷ്ണൻ,ഫോർ മ്യൂസിക്സ് എന്നിവർ സംഗീതം പകരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0