താരസംഘടന അമ്മ തിരഞ്ഞെടുപ്പിൽ ദേവനെ പിന്തള്ളി നടി ശ്വേതാ മേനോൻ പ്രസിഡന്റ് സ്ഥാനം വിജയിച്ചു
Actress Shwetha Menon defeated Devan in the elections of the star organization AMMA and won the post of president
താരങ്ങളുടെ തലപ്പത്തു ഇനി സ്ത്രീ സാന്നിധ്യം. തിരഞ്ഞെടുപ്പിൽ ദേവനെ പിന്തള്ളി നടി ശ്വേതാ മേനോൻ പ്രസിഡന്റ് സ്ഥാനം വിജയിച്ചു. കുക്കു പരമേശ്വരൻ ആണ് ജനറൽ സെക്രട്ടറി. ട്രെഷറർ സ്ഥാനത്തേക്ക് ഉണ്ണി ശിവപാൽ തിരഞ്ഞെടുക്കപ്പെട്ടു. അനൂപ് ചന്ദ്രനാണ് എതിർ സ്ഥാനാർത്ഥി. അമ്മയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതാ പ്രസിഡന്റ് ചുമതലയേൽക്കുന്നത്. ലക്ഷ്മിപ്രിയ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കും; സരയൂ, ആശ അരവിന്ദ്, നീന കുറുപ്പ് എന്നിവർ എക്സിക്യൂട്ടീവ് സമിതിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മോഹൻലാൽ, ജനാർദ്ദനൻ, വത്സല മേനോൻ, ശ്രീനിവാസൻ, സലിം കുമാർ, ഇന്ദ്രൻസ്, ശ്രീരാമൻ, മല്ലിക സുകുമാരൻ, കൊല്ലം തുളസി എന്നിവർ വോട്ട് ചെയ്തിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













