തന്റെ ശക്തി ആരാധകരാണ്.... ധനുഷ്

Some are sharing comments saying that this is a reply to Nayanthara.

Jun 3, 2025 - 14:36
 0
തന്റെ ശക്തി ആരാധകരാണ്.... ധനുഷ്

തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു തകർക്കാൻ ശ്രമിക്കുന്നവർക്ക് തന്നെ പരാജയപ്പെടുത്താൻ കഴിയില്ലെന്നും തന്റെ നിലനിൽപ്പ് ആരാധകരുടെ കയ്യിലാണെന്നും തമിഴ് നടൻ ധനുഷ്. ഇത് നയൻതാരക്കുള്ള മറുപടിയാണെന്ന തരത്തിൽ ചിലർ കമെന്റുകൾ പങ്കുവെക്കുന്നുണ്ട്. ഗായകി സുചിത്രക്കുള്ള മറുപടിയാണ് താരം നൽകിയെന്ന പ്രതികരണങ്ങളും വരുന്നുണ്ട്. എന്നാൽ ആരുടെയും പേരുകൾ താരം എടുത്തുപറഞ്ഞിട്ടില്ല.  കുബേര സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് ധനുഷ് തന്റെ സിനിമ വഴിയിലെ പ്രതിസന്ധികളെക്കുറിച്ചു തുറന്നു പറഞ്ഞത്. വമ്പൻ ഹിറ്റ് പ്രതീക്ഷിക്കുന്ന കുബേര ജൂൺ 20 ന് തീയേറ്ററുകളിലെത്തും. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0