ടാൻസാനിയൻ ഇൻഫ്ലുവെൻസർ ആയ കിലി പോളിന്റെ ജീവിത കഥ സിനിമയാവുന്നു

The life story of Tanzanian influencer Kili Paul is being made into a movie.

May 29, 2025 - 20:59
 0
ടാൻസാനിയൻ ഇൻഫ്ലുവെൻസർ ആയ കിലി പോളിന്റെ ജീവിത കഥ സിനിമയാവുന്നു


ടാൻസാനിയൻ ഇൻഫ്ലുവെൻസർ ആയ കിലി പോളിന്റെ ജീവിത കഥ സിനിമയാവുന്നു. “മാസായി വാറിയർ” എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. ലിപ്സിങ്ക് വിഡിയോകളിലൂടെ ലോകശ്രദ്ധ നേടിയ ടാൻസാനിയൻ താരം മലയാളികളുടെ ഉണ്ണിയേട്ടനാണ്. യൂസഫ് കിംസേര എന്ന കിലിയെ ഇന്ന് 10.4 മില്യൻ ആളുകൾ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്. ഇന്ത്യന്‍ സിനിമകളിലെ ഗാനങ്ങള്‍ക്ക് ലിപ് സിങ്ക് ചെയ്തും ന‍ൃത്തം ചെയ്തുമാണ് കിലി പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മലയാളം പാട്ടുകളും ചെയ്തതോടെ കിലിക്ക് കേരളത്തിലും ആരാധകരായി. കിലിയുടെ ജീവിതകഥ സിനിമയാവുകയാണിപ്പോൾ. ഒരു ടാൻസാനിയൻ സിനിമാറ്റിക് യാത്ര എന്ന ടാഗ്‌ലൈനിൽ എത്തുന്ന പോസ്റ്റർ അണിയറക്കാർ പുറത്തിറക്കി. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ കിലി പോൾ തന്നെയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. കിളിയുടെ ജന്മസ്ഥലമായ ടാൻസാനിയയിൽ തന്നെയാണ് പ്രധാന ലൊക്കേഷനുകൾ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0