ജാർഖണ്ഡിൽ പാളം തെറ്റി ഗുഡ്സ് ട്രെയിൻ: ആളപായമില്ല
Goods train derails in Jharkhand: No casualties, another goods train hits wagons and derails
ജാർഖണ്ഡിൽ പാളം തെറ്റി രണ്ടാമത്തെ ട്രാക്കിലേക്ക് വീണ ഗുഡ്സ് ട്രെയിൻ വാഗണുകൾ ഇടിച്ച് തെറിപ്പിച്ച് മറ്റൊരു ഗുഡ്സ് ട്രെയിൻ. പുരുലിയയിലേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിൻ ജംഗ്ഷൻ റെയിൽവേ സ്റ്റേഷന് സമീപത്തായി പിടകി ഗേറ്റിന് സമീപത്ത് വച്ചാണ് പാളം തെറ്റിയത്. രണ്ടാമത്തെ പാളത്തിലൂടെ വരികയായിരുന്ന ട്രെയിൻ പാളം തെറ്റിക്കിടന്ന വാഗണുകളിലേക്ക് ഇടിച്ച് കയറുകയായിരുന്നു. 21 വാഗണുകളാണ് പാളം തെറ്റിയത്. ട്രെയിൻ ഇടിച്ചതിന് പിന്നാലെ രണ്ട് വാഗണുകൾ സമീപത്തെ റോഡിലേക്കും തെറിച്ച് വീണു. സാങ്കേതിക തകരാറും സിഗ്നൽ തകരാറും നിമിത്തമുണ്ടായ അപകടമാണ് ഇതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാതയിലൂടെയുള്ള പതിവ് രീതിയിലെ ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അപകടം നടന്ന 200 മീറ്ററോളം ദൂരം ട്രാക്കിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കൂട്ടിയിടിക്ക് പിന്നാലെ ചന്ദിൽ - ടാറ്റാനഗർ, ചന്ദിൽ - മുറി, ചന്ദിൽ - പുരുലിയ - ബൊക്കാറോ പാതകളിലേക്കുള്ള സർവ്വീസുകൾ തടസപ്പെട്ടു. ടാറ്റാ പട്ന വന്ദേഭാരത് എക്സ്പ്രസ്, ടാറ്റ - ബക്സാർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, ടാറ്റ- ധൻബാദ് സ്വർണരേഖ എക്സ്പ്രസ് എന്നിവ സർവ്വീസ് റദ്ദാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













