ഗുജറാത്തിലെ ഗംഭീറാ പാലം തകർന്നു. അഞ്ചു വാഹനങ്ങൾ നദിയിലേക്ക് വീണു. 9 പേർ മരിച്ചു

The Gambhira Bridge in Gujarat collapsed. Five vehicles fell into the river. 9 people died

Jul 9, 2025 - 20:07
 0
ഗുജറാത്തിലെ ഗംഭീറാ പാലം തകർന്നു. അഞ്ചു വാഹനങ്ങൾ നദിയിലേക്ക് വീണു. 9 പേർ മരിച്ചു

ഗുജറാത്തിലെ ആനന്ദ് വഡോദര നഗരങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഗംഭീറാ പാലം തകർന്നു. അഞ്ചു വാഹനങ്ങൾ നദിയിലേക്ക് വീണു. 9 പേർ മരിച്ചു. രക്ഷപ്പെടുത്തിയ 6 പേർ ചികിത്സയിലാണ്. പദ്ര താലൂക്കിലെ മുജ്‌പുറിന് സമീപമാണ് 40 വര്ഷം പഴക്കമുള്ള ഈ പാലം. സൂയിസൈഡ് പോയിന്റ് എന്ന പേരിലും പാലം പ്രശസ്തമാണ്. 900 മീറ്റർ നീളമുള്ള പാലം 1985 ലാണ് പണിതത്. അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പരിശോധന നടക്കുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0