കാനഡയിൽ ഉണ്ടായ വിമാനാപകടത്തിൽ ഇന്ത്യൻ വംശജനായ വിദ്യാർത്ഥി പൈലറ്റ് മരിച്ചു
An Indian-origin student pilot has died in a plane crash in Canada
കാനഡയിൽ ഉണ്ടായ വിമാനാപകടത്തിൽ ഇന്ത്യൻ വംശജനായ വിദ്യാർത്ഥി പൈലറ്റ് മരിച്ചു. മലയാളിയായ 21 വയസ്സുള്ള ശ്രീഹരി സുകേഷ്, 20 വയസ്സുള്ള കനേഡിയൻ പൗരയായ സഹപാഠി സവന്ന മെയ് റോയ്‌സ് എന്നിവരാണ് മരിച്ചത്. മാനിറ്റോബയിലെ സ്റ്റെയിൻബാക്കിന് സമീപം ആകാശത്ത് വെച്ച് ഉണ്ടായ കൂട്ടിയിടിയിലാണ് അപകടമുണ്ടായത്. ശ്രീഹരി ഇതിനകം തന്നെ സ്വകാര്യ പൈലറ്റ് ലൈസൻസ് നേടിട്ടുണ്ട്. വാണിജ്യ പൈലറ്റ് സർട്ടിഫിക്കേഷൻ ട്രെയിനിങ്ങാണ് ഇപ്പോൾ നടത്തുന്നത്. രണ്ട് പൈലറ്റുമാരും ഒരേ സമയം ലാൻഡ് ചെയ്യാൻ ശ്രമിക്കുകയും ചെറിയ റൺവേയിൽ നിന്ന് ഏതാനും അകലെ കൂട്ടിയിടിക്കുകയായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













