അശ്ലീല രം​ഗങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന് കാട്ടി നടി ശ്വേത മേനോനെതിരെ കേസ്

A case has been filed against actress Shwetha Menon for allegedly earning money by acting in pornographic films

Aug 6, 2025 - 21:36
 0
അശ്ലീല രം​ഗങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന് കാട്ടി നടി ശ്വേത മേനോനെതിരെ കേസ്

അശ്ലീല രം​ഗങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന് കാട്ടി നടി ശ്വേത മേനോനെതിരെ കേസ്. കൊച്ചി സെന്‍ട്രല്‍ പോലീസാണ് ശ്വേതക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് കേസ്. അനാശാസ്യ നിരോധന നി‌യമപ്രകാരവും ഐടി ആക്ടിലെ 67 എ വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. നടി സാമ്പത്തിക ലാഭത്തിനു വേണ്ടി ഗൂഢ ഉദ്ദേശ്യത്തോടെ സിനിമയിലും പരസ്യങ്ങളിലും ഉൾപ്പെടെ നഗ്നത പ്രദർശിപ്പിച്ച് അ‌ഭിനയി​ച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. നടി അഭിനയിച്ച ചിത്രങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നൽകിയത്. പാലേരിമാണിക്യം , രതിനിർവേദം, ശ്വേത മേനോന്റെ പ്രസവം ചിത്രീകരിച്ച ബ്ലെസി ചിത്രം കളിമണ്ണ്, ഇതിനു പുറമെ ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യചിത്രവും ചൂണ്ടിക്കാട്ടിയാണ് മാര്‍ട്ടിന്‍ മേനാച്ചേരി പരാതി നല്‍കിയത്. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകി പ്രേക്ഷകർ കണ്ടതും ഇപ്പോഴും പൊതുമധ്യത്തില്‍ ലഭ്യവുമായ ചിത്രങ്ങളാണ് ഇവ. ഈ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിലും അശ്ലീല സൈറ്റുകളിലും പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞാണ് പരാതി നൽകിയിരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0