മുൻ മാനേജരെ മർദ്ദിച്ച കേസിൽ നടൻ ഉണ്ണി മുകുന്ദന് കോടതി സമൻസ്

Actor Unni Mukundan has been summoned by the court in the case of assaulting his former manager

Sep 23, 2025 - 19:50
 0
മുൻ മാനേജരെ മർദ്ദിച്ച കേസിൽ നടൻ ഉണ്ണി മുകുന്ദന് കോടതി സമൻസ്

മുൻ മാനേജരെ മർദ്ദിച്ച കേസിൽ നടൻ ഉണ്ണി മുകുന്ദന് കോടതി സമൻസ്. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയാണ് ഒക്ടോബർ 27 ന് ഹാജരാകാൻ സമൻസ് അയച്ചിരിക്കുന്നത്. ടൊവിനോ ചിത്രം നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതിൽ പ്രകോപിതനായി ഉണ്ണി മുകുന്ദൻ മർദിച്ചെന്നാണ് മുൻ മാനേജർ വിപിൻ കുമാറിന്റെ പരാതി. ഉണ്ണി മുകുന്ദൻ്റെ മുൻകൂർ ജാമ്യഹർജി ഈ മെയ് 31ന് എറണാകുളം ജില്ല കോടതി പരിഗണിച്ചിരുന്നു. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചിരുന്നു. പൊലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും അന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഹാജരാകാനായി സമൻസ് അയച്ചിരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0