ഫിലിം ചേംബര്‍ തെരഞ്ഞെടുപ്പില്‍ നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു

Producer Sandra Thomas's nomination has been accepted in the Film Chamber elections

Aug 19, 2025 - 15:42
 0
ഫിലിം ചേംബര്‍ തെരഞ്ഞെടുപ്പില്‍ നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു

ഫിലിം ചേംബര്‍ തെരഞ്ഞെടുപ്പില്‍ നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്ര മത്സരിക്കുന്നത്. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കും സാന്ദ്ര പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അത് പിൻവലിച്ചിരുന്നു. ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും സ്ത്രീകൾക്ക് ഒരു ഇടം നേടിയെടുക്കുക എന്നതാണ് തന്റെ ശ്രമമെന്നും സാന്ദ്ര തോമസ് പറഞ്ഞു. സുതാര്യമായ തെരഞ്ഞെടുപ്പ് നടന്നാൽ ഞാൻ ജയിക്കും. നിർമാതാക്കളുടെ സംഘടനയിൽ സുതാര്യമായ തെരഞ്ഞെടുപ്പ് ഉണ്ടായില്ലെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു. നേരത്തെ പ്രൊഡ്യൂസഴ്സ് അസോസിയേഷനിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാന്ദ്രാ തോമസ് പത്രിക സമർപ്പിച്ചിരുന്നുവെങ്കിലും തള്ളുകയാണ് ഉണ്ടായത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ മൂന്നു സിനിമകള്‍ നിര്‍മിക്കണമെന്ന കാരണം കാണിച്ചാണ് സാന്ദ്രയുടെ നോമിനേഷന്‍ വരണാധികാരി തള്ളിയത്. ഇതിനെതിരെ കോടതിയെ സമീപിച്ചെങ്കിലും കോടതി സാന്ദ്രയുടെ ഹര്‍ജി തള്ളുകയായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0